വംശനാശഭീഷണി നേരിടുന്ന അപൂർവ ഇനം ഡോൾഫിനുകളെ കണ്ടെത്തി

Published : Feb 20, 2025, 05:10 PM IST
വംശനാശഭീഷണി നേരിടുന്ന അപൂർവ ഇനം ഡോൾഫിനുകളെ കണ്ടെത്തി

Synopsis

ഡോർസൽ ഫിനിന് തൊട്ടുമുമ്പായി സ്ഥിതിചെയ്യുന്ന ഒരു പ്രത്യേക കൊമ്പാണ് ഈ ഡോൾഫിനുകളുടെ പ്രത്യേകത. 

കുവൈത്ത് സിറ്റി: എൻവയോൺമെന്‍റൽ വോളണ്ടറി ഫൗണ്ടേഷന്‍റെ കുവൈത്ത് ഡൈവിംഗ് ടീം അപൂർവ ഇനം ഡോൾഫിനുകളെ കുവൈത്തിൽ കണ്ടെത്തി. ആദ്യമായി കുവൈത്ത് ബേയുടെ തെക്ക് ഉം അൽ നമീൽ  ദ്വീപിന് സമീപം ചെറുതും വലുതുമായ ഡോൾഫിനുകളുടെ ഒരു വലിയ കൂട്ടത്തെയാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളും മത്സ്യബന്ധന വലകളും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ദ്വീപിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയ സംഘം മൂന്ന് മീറ്റർ താഴ്ചയിൽ വലിയൊരു കൂട്ടം ഡോൾഫിനുകളെ കണ്ടതായി സംഘത്തിന്‍റെ മറൈൻ ഓപ്പറേഷൻ ഓഫീസർ വാലിദ് അൽ ഷാറ്റി പറഞ്ഞു. 

ഉം അൽ നമീൽ പരിസരത്തും അതിന്‍റെ തെക്കുഭാഗത്തും മത്സ്യബന്ധനവും വല ഉപയോഗവും നിരോധിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ തീരുമാനമാണ് ഇത്രയധികം ഡോൾഫിനുകളുടെ സാന്നിധ്യത്തിന് കാരണമെന്ന് സംഘം ഇത് മുമ്പ് സമീപ പ്രദേശത്ത് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യങ്ങളെയും മറ്റ് സമുദ്രജീവികളെയും ഭക്ഷിക്കുന്ന ഒരു തീരദേശ ഇനമായ ഇന്ത്യൻ മഹാസമുദ്രത്തിലെ ഹംപ്ബാക്ക് ഡോൾഫിനുകളാണ് ഇവയെന്ന് എന്ന് അദ്ദേഹം വിശദീകരിച്ചു.

Read Also - കള്ളക്കടത്തിന് പുതിയ രീതികൾ, പക്ഷേ പദ്ധതികളെല്ലാം പൊളിച്ച് അധികൃതര്‍; പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്

ഈ ഡോൾഫിനുകളുടെ സവിശേഷത അവയുടെ ഡോർസൽ ഫിനിന് തൊട്ടുമുമ്പായി സ്ഥിതിചെയ്യുന്ന ഒരു പ്രത്യേക കൊമ്പാണ്. ലോക സംരക്ഷണ സംഘടന ഈ ഇനത്തെ വംശനാശഭീഷണി നേരിടുന്നതായി തരംതിരിച്ചിട്ടുണ്ടെന്ന് അൽ-ഷാട്ടി പറഞ്ഞു. കുവൈറ്റിന്റെ തീരദേശ, തുറന്ന കടൽ പരിതസ്ഥിതികളായ ഡാക്കുകൾ, ഇന്തോ-പസഫിക് ബോട്ടിൽനോസ് ഡോൾഫിനുകൾ എന്നിവയുടെ സാന്നിധ്യവും അദ്ദേഹം എടുത്തുകാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരിക്കടത്ത്, ഡോക്ടർക്കും സർക്കാർ ഉദ്യോഗസ്ഥനും 10 വർഷം തടവ്, പ്രവാസികൾക്ക് ജീവപര്യന്തം
മലയാളികൾക്ക് പുതുവർഷ സമ്മാനം, നേരിട്ടുള്ള പുതിയ വിമാന സർവീസ് തുടങ്ങുന്നു