റാസല്‍ഖൈമയിലും തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി

Published : Apr 19, 2020, 06:28 PM ISTUpdated : Apr 19, 2020, 06:40 PM IST
റാസല്‍ഖൈമയിലും തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി

Synopsis

നേരത്തെ ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലും തൊഴിലാളികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

റാസല്‍ഖൈമ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി റാസല്‍ഖൈമയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലാളികളെ മറ്റ് എമിറേറ്റുകളില്‍ നിന്ന് കൊണ്ടുവരുന്നതിനും ഇപ്പോള്‍ റാസല്‍ഖൈമയിലുള്ളവരെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനുമാണ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കാനാവൂ. തൊഴിലാളികള്‍ വ്യക്തിഗത അകലം പാലിക്കാന്‍ കമ്പനികള്‍ നിര്‍ദേശം നല്‍കണം. ബസുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പരസ്‍പരം കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. മാസ്കുകള്‍ ധരിക്കുകയും മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുകയും വേണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. നേരത്തെ ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലും തൊഴിലാളികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനുമായുള്ള വിശ്വാസം തകർന്നു, മുറിവുകൾ ഉണങ്ങാൻ തലമുറകൾ കാത്തിരിക്കേണ്ടി വരും; നാശനഷ്ടങ്ങൾ വെളിപ്പെടുത്തി അൻവർ ഗർഗാഷ്
കുവൈത്തിൽ ഡോക്ടർമാർക്ക് നിർബന്ധിത ലൈസൻസിംഗ് പരീക്ഷ വരുന്നു