കുവൈത്തില്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി

By Web TeamFirst Published Oct 31, 2021, 3:56 PM IST
Highlights

വാക്സിനേഷന്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷനുള്ള (covid vaccination) രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം (Kuwait health ministry) ശനിയാഴ്‍ചയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രജിസ്‍ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം രക്ഷിതാവിന്റെ ഫോണിലേക്ക് വാക്സിനേഷന്‍ തീയ്യതി, സമയം, സ്ഥലം എന്നിവ അറിയിച്ചുകൊണ്ടുള്ള മേസേജ് ലഭിക്കും.


കുവൈത്തില്‍ വനിതാ ഡോക്ടറെ അപമാനിച്ച യുവാവിനെതിരെ നടപടി
കുവൈത്ത് സിറ്റി: ജോലിയ്‍ക്കിടെ വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തില്‍ കുവൈത്തി യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തു. അല്‍ അദാന്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ജോലി ചെയ്യുന്നതിന് ക്ലിനിക്കിലെത്തിയ ഒരാള്‍ തന്നെ അപമാനിച്ചുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

യുവാവിന്റെ പ്രവൃത്തി സംബന്ധിച്ച് ഡോക്ടര്‍ വിശദമായ മൊഴി പൊലീസിന് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ അപമാനിച്ച കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. യുവാവിനോട് അന്വേഷണത്തിനായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

click me!