
അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് സമ്മാനം. അജ്‍മാനില്‍ ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറാണ് 5,00,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹനായത്. 22.02.2022 എന്ന അപൂര്‍വതകള്‍ നിറഞ്ഞ ഈ ദിവസം ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ സമ്മാനം നേടുക വഴി റെനീഷിന്റെ ജീവിതത്തിലെ അവിസ്‍മരണീയ മുഹൂര്‍ത്തമായി മാറിയിരിക്കുകയാണ്.
അടുത്തിടെ വിവാഹിതനായ റെനീഷിന് ഇരട്ടി സന്തോഷമാണ് ഇന്നത്തെ വിജയം സമ്മാനിച്ചത്. മൂന്ന് വര്‍ഷം മുമ്പ് യുഎഇയിലെത്തിയ താന്‍ ആദ്യ മാസം മുതല്‍ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് അദ്ദേഹം ഇന്ന് ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു. 10 സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റെടുക്കാറുള്ളത്.
സാധാരണയായി താനാണ് നമ്പറുകള്‍ തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഒരു സുഹൃത്താണ് നമ്പറുകള്‍ സെലക്ട് ചെയ്‍തത്. അവധിക്ക് ശേഷം ഭാര്യയുമായി തിരികെ യുഎഇയില്‍ എത്തിയപ്പോള്‍ കൃത്യസമയത്തു തന്നെയാണ് ഈ സമ്മാനത്തുകയും തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് റെനീഷിന്റെ ഭാര്യ ഷാനിയ ഫാത്തിമയും ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ പറഞ്ഞു. എല്ലാം ഭാഗ്യമാണ് തീരുമാനിക്കുന്നത്. ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കൂ, എപ്പോഴാണ് നിങ്ങളുടെ സമയമാകുന്നതെന്ന് അറിയാന്‍ കഴിയില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
ഇതുവരെ ബിഗ് ടിക്കറ്റുകള്‍ വാങ്ങിയിട്ടില്ലെങ്കില്‍ ഒരു പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ് കൂടി ഈ മാസം നിങ്ങള്‍ക്കായുണ്ട്. ഈ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലൂടെ 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു.
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ പ്രതിവാര നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ