Drugs Smuggling: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികള്‍ പിടിയിൽ

Published : Feb 22, 2022, 05:59 PM IST
Drugs Smuggling: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികള്‍ പിടിയിൽ

Synopsis

നാർക്കോട്ടിക്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യൻ വംശജരെ പിടികൂടിയത്. 

മസ്‍കത്ത്: ഒമാനിലേക്ക് (Oman) സമുദ്ര മാർഗം മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്‍ത്തുക്കളും കടത്താൻ ശ്രമിച്ച (Smuggling drugs and psychotropic substances) രണ്ട് പ്രവാസികളെ അറസ്റ്റ് (Expats arrested) ചെയ്‍തു. റോയൽ ഒമാൻ പൊലീസ് (Royal Oman Police) ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ, നാർക്കോട്ടിക്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യൻ വംശജരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വൻതോതിൽ ക്രിസ്റ്റല്‍ മെത്തും ഹാഷിഷും കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ടും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.  പിടിയിലായവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പോലീസിന്റെ പ്രസ്‍താവനയിൽ പറയുന്നു.
 


കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മൃതദേഹം (dead body) കണ്ടെത്തി. ഹവല്ലി (Hawally ) ഗവര്‍ണറേറ്റിലാണ് സംഭവം. യുവാവ് കാറിനുള്ളില്‍ ഉറങ്ങുകയാണെന്നാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടവര്‍ ആദ്യം വിചാരിച്ചത്.

Read more: അബുദാബിയില്‍ വാഹനാപകടം; രണ്ട് ഏഷ്യക്കാര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക് 

വിവരം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം വിശദ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരിച്ചത് കുവൈത്ത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച (Ran over a security officer) പ്രവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Read also:ഒമാനിലേക്കുള്ള യാത്രക്കാര്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് അധികൃതര്‍

സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സാല്‍മിയയിലെ ഒരു കെട്ടിടത്തിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു.  ഇയാളെ പിടികൂടാനായി പൊലീസുകാര്‍ പിന്തുടരുന്നതിനിടെ  കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറിയ യുവാവ് അവിടെ നിന്ന് താഴേക്ക് ചാടി. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. വാഹനിമിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഇടുപ്പെല്ലിനാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. ആത്മഹത്യ സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം