
റിയാദ്: സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ‘ഈജാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്ക് സാധുതയുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറിന് ഭരണപരമോ ജുഡീഷ്യൽപരമോ ആയ സാധുതയുള്ളതായി കണക്കാക്കില്ല. പോർട്ടലിൻ്റെ അംഗീകാരത്തിന് ആവശ്യമായ വ്യവസ്ഥകളും ആവശ്യകതകളും നിർണയിക്കാൻ നീതിന്യായ, ഭവന മന്ത്രാലയങ്ങൾ ഉത്തരവാദികളാണെന്നും ഈജാർ പോർട്ടൽ വിശദീകരിച്ചു.
‘ഈജാർ’ പോർട്ടൽ ആവശ്യമുള്ള സേവനങ്ങൾ നൽകുമ്പോൾ സർക്കാർ ഏജൻസികൾ രജിസ്റ്റർ ചെയ്ത വാടക കരാറുകൾ പരിശോധിക്കേണ്ടതുണ്ട്. സൗദികളല്ലാത്തവർക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നതിനോ പുതുക്കുന്നതിനോ ‘ഈജാർ’ രജിസ്റ്റർ ചെയ്ത ഒരു വാടക കരാർ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെടുന്നുണ്ടെന്നും സൂചിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam