കോടീശ്വരന്മാരുടെ ഇഷ്ടരാജ്യം, കഴിഞ്ഞ വ‍ർഷം എത്തിയത് 6700 അതിസമ്പന്നർ; കണക്കിൽ യുഎസിനെയും മറികടന്ന് ഈ ഗൾഫ് നാട്

Published : Jan 23, 2025, 04:31 PM ISTUpdated : Jan 23, 2025, 04:51 PM IST
കോടീശ്വരന്മാരുടെ ഇഷ്ടരാജ്യം, കഴിഞ്ഞ വ‍ർഷം എത്തിയത് 6700 അതിസമ്പന്നർ; കണക്കിൽ യുഎസിനെയും മറികടന്ന് ഈ ഗൾഫ് നാട്

Synopsis

പട്ടികയില്‍ യുഎസിനെയും മറികടക്കുന്ന മുന്നേറ്റമാണ് യുഎഇ നടത്തിയിട്ടുള്ളത്. അതിസമ്പന്നരുടെ പ്രിയപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ് യുഎഇ. 

അബുദാബി: സമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ. കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് താമസം മാറിയ അതിസമ്പന്നരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപ കുടിയേറ്റ അഡ്വൈസര്‍മാരായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

6,700ത്തിലേറെ അതിസമ്പന്നരാണ് കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് കുടിയേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അതിസമ്പന്നരെ ആകര്‍ഷിച്ച 10 രാജ്യങ്ങളില്‍ യുഎഇ മുമ്പിലെത്തിയെന്നാണ് കണക്കുകള്‍. പട്ടികയില്‍ യുഎസിനും മുമ്പിലാണ് ഒന്നാമതാണ് യുഎഇയുടെ സ്ഥാനം.  3,800 പേരാണ് കഴിഞ്ഞ വര്‍ഷം യുഎസിലേക്ക് കുടിയേറിയത്. രണ്ടാം സ്ഥാനത്തുള്ള യുഎസിനേക്കാള്‍ ഇരട്ടിയാളുകള്‍ യുഎഇ തങ്ങളുടെ ഇഷ്ടരാജ്യമായി തെരഞ്ഞെടുത്തു. പട്ടികയില്‍ മൂന്നാമത് സിംഗപ്പൂരാണ്. 3,500 പേരാണ് സിംഗപ്പൂരിലേക്ക് കുടിയേറിയത്. 

Read Also - വിമാനയാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്, വരും ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; നേരത്തെ എത്തണമെന്ന് സിയാൽ

കാനഡ (3200), ഓസ്ട്രേലിയ (2500), ഇറ്റലി (2200) എന്നിവ യഥാക്രമം മറ്റ് സ്ഥാനങ്ങള്‍ നേടി. വെല്‍ത്ത് ഇന്‍റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് നൽകിയ, കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്.   രാജ്യത്തിന്‍റെ മൊത്തം ആരോഗ്യത്തെയും സമ്പദ്‍വ്യവസ്ഥയെയും ചൂണ്ടിക്കാണിക്കുന്നതാണ് അതിസമ്പന്നരുടെ കുടിയേറ്റമെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം