
റാസൽഖൈമ: വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാര്‍ യുഎഇയില്‍ പിടിയില്‍. യുഎഇയില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന 75 ഡോളര്‍ വ്യാജ കറൻസിയാണ് അധികൃതര്‍ പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. റാസല്‍ഖൈമയിലെ ഒരു വ്യവസായി, രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് രാജ്യത്ത് വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കിമിനല്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം എന്നിവ സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്.
Read Also - മയക്കുമരുന്നിന് അടിമയായ മകനെ സൗദിയിലെത്തിച്ചു; പിന്നാലെ പിതാവിനെ ക്രൂരമായി കൊന്ന് മകൻ, കണ്ണ് ചൂഴ്‍ന്നെടുത്തു
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റാക് പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. വ്യാജ കറന്‍സികളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെയാണ് ഈ മൂന്ന് പേര്‍ പിടിയിലായത്. ഇവരുടെ താമസസ്ഥലം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ബാക്കിയുള്ള വ്യാജ കറന്‍സികള്‍ കൂടി പിടികൂടിയത്. പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ആരംഭിച്ചു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്. വ്യാജ കറന്‍സി കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ കുറ്റമാണെന്നും ശിക്ഷാര്‍ഹമാണെന്നും റൈസല്‍ഖൈമ പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ