
അബുദാബി: നിയമലംഘനം കണ്ടെത്തിയ ഒരു റെസ്റ്റോറന്റ് അബുദാബിയില്‍ അടച്ചുപൂട്ടി. അല്‍ ദഫ്ര മേഖലയിലെ ഒരു റെസ്റ്റോറന്റാണ് അടച്ചുപൂട്ടിയത്.
ആരോഗ്യ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനെ തുടര്‍ന്നാണ് റെസ്റ്റോറന്റ് പൂട്ടിച്ചതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതുമായ സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കാത്തതും പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയതുമാണ് കാരണം.
ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും
ഓടിയ കിലോമീറ്ററില്‍ കൃത്രിമം കാണിച്ച് കാര്‍ വിറ്റയാളിന് കോടതിയില്‍ നിന്ന് പണി കിട്ടി
അബുദാബി: വാഹനത്തിന്റെ മീറ്ററില്‍ കൃത്രിമം കാണിച്ച് ഓടിയ കിലോമീറ്റര്‍ തിരുത്തിയ ശേഷം കാര്‍ വിറ്റ സംഭവത്തില്‍ അബുദാബി കോടതിയുടെ ഇടപെടല്‍. കാര്‍ വാങ്ങിയ സ്ത്രീ നല്‍കിയ മുഴുവന്‍ തുകയും വിറ്റയാള്‍ തിരികെ നല്‍കണമെന്നാണ് അബുദാബി പ്രാഥമിക കോടതിയുടെ ഉത്തരവ്.
1,15,000 ദിര്‍ഹം ചെലവഴിച്ച് കാര്‍ വാങ്ങിയ ഒരു സ്‍ത്രീയാണ് കാറിന്റെ ആദ്യത്തെ ഉടമയ്‍ക്കെതിരെ കോടതിയെ സമീപിച്ചത്. കാറിന്റെ വിലയ്ക്ക് പുറമെ ഇന്‍ഷുറന്‍സിനും കാര്‍ തന്റെ പേരിലേക്ക് മാറ്റാനും വേണ്ടി 2000 ദിര്‍ഹം കൂടി ചെലവായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. വാഹനം വാങ്ങിയ സമയത്ത് അത് 65,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ടെന്നായിരുന്നു മീറ്ററില്‍ കാണിച്ചിരുന്നത്.
കാര്‍ വാങ്ങിയ ഉപയോഗിച്ച് തുടങ്ങിയ ശേഷമാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം സ്‍ത്രീ മനസിലാക്കിയത്. കാര്‍ കൂടുതല്‍ കിലോമീറ്ററുകള്‍ ഓടിയിട്ടുണ്ടെന്ന സംശയം തോന്നിയതോടെ മെക്കാനിക്കല്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. വാഹനം മൂന്ന് ലക്ഷം കിലോമീറ്ററെങ്കിലും ഓടിക്കഴിഞ്ഞതായായിരുന്നു ഇവരുടെ കണ്ടെത്തല്‍.
യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ഇതോടെ തന്റെ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പഴയ ഉടമയെ സമീപിച്ചു. എന്നാല്‍ പണം തരാന്‍ അയാള്‍ വിസമ്മതിച്ചു. താന്‍ തെറ്റായൊന്നും വാഹനത്തില്‍ ചെയ്‍തിട്ടില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. തന്റെ പണം തിരികെ വേണമെന്നായിരുന്നു കോടതിയിലും അവരുടെ ആവശ്യം.
എന്നാല്‍ കോടതിയിലെ വിചാരണയ്‍ക്കിടയിലും താന്‍ മീറ്ററില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചുനിന്നു. കാര്‍ താന്‍ മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണെന്നും അയാളില്‍ നിന്ന് ലഭിക്കുമ്പോള്‍ തന്നെ കൃത്രിമം കാണിച്ച അവസ്ഥയിലായിരുന്നിരിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇരുവരുടെയും വാദം കേട്ട കോടതി, സ്‍ത്രീക്ക് പണം തിരികെ നല്‍കി വാഹനം തിരിച്ചെടുക്കണമെന്ന് പഴയ ഉടമയോട് നിര്‍ദേശിച്ചു. സ്‍ത്രീക്ക് നിയമ നടപടികള്‍ക്ക് ചെലവായ തുകയും ഇയാള്‍ തന്നെ നല്‍കണമെന്നും വിധിയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ