രിസാല സ്റ്റഡി സര്‍ക്കിള്‍ അനലൈസ സമാപിച്ചു

Published : Apr 04, 2021, 09:13 AM IST
രിസാല സ്റ്റഡി സര്‍ക്കിള്‍ അനലൈസ സമാപിച്ചു

Synopsis

കഴിഞ്ഞ പദ്ധതി പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത് ഭാവി വിഷനിലേക്കുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നു.സംഗമത്തില്‍ അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു.

മസ്‌കറ്റ്: മൂന്ന് മാസമായി യൂണിറ്റ് മുതല്‍ നടന്നുവരുന്ന ആര്‍എസ് സി വാര്‍ഷിക കൗണ്‍സില്‍ സംഗമങ്ങള്‍ക്ക് ഗള്‍ഫ് അനലൈസയോടെ സമാപനം. പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘ നിര്‍മ്മിതിയില്‍ പുതിയ കാലത്തോട് ചേര്‍ന്ന് സ്വീകരിക്കേണ്ട പ്രബോധനോപായങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നു അനലൈസ. കഴിഞ്ഞ പദ്ധതി പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത് ഭാവി വിഷനിലേക്കുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നു.

സംഗമത്തില്‍ അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ സംഗമത്തെ ആശീര്‍വദിച്ചു. സോഷ്യല്‍ ക്യാപിറ്റല്‍, ഗുരു സന്നിധി, ബാക്ക് സ്റ്റോറി, സവിശേഷ കമ്പാര്‍ട്ട്മെന്റ്, വിഷന്‍, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ സെഷനുകള്‍ക്ക് സ്വാദിഖ് വെളി മുക്ക്, അലി അക്ബര്‍, അബ്ദുല്ല വടകര, മജീദ് അരിയല്ലൂര്‍, അബ്ദുല്‍ ബാരി നദ്വി, ജാബിറലി പത്തനാപുരം, ലുഖ്മാന്‍ വിളത്തൂര്‍, നൌഫല്‍ ചിറയില്‍ നേതൃത്വം നല്‍കി.

സൗദി ഈസ്റ്റ്, യു എ ഇ, സൗദി വെസ്റ്റ്, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്റിന്‍ എന്നിവടങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.സമാപന സംഗമം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, ശരീഫ് കാരശ്ശേരി, എന്‍. എം. സ്വാദിഖ് സഖാഫി, സി. എന്‍. ജാഫര്‍, റാഷിദ് ബുഖാരി സംസാരിച്ചു.

സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ ഭാരവാഹി പ്രഖ്യാപനം നടത്തി. 2021-2023 വര്‍ഷത്തേക്കുള്ള രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ഭാരവാഹികള്‍: അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി (ചെയര്‍മാന്‍), സിറാജ് വേങ്ങര (ജന:കണ്‍വീനര്‍), സക്കറിയ ശാമില്‍ ഇര്‍ഫാനി (സംഘടന), അഹ്മദ് ഷെറിന്‍ (ഫിനാന്‍സ്), നിഷാദ് അഹ്‌സന്‍ (ട്രെയിനങ്ങ്), മുഹമ്മദ് വി പി കെ (കലാലയം), അബ്ദുല്‍ അഹദ് (വിസ്ഡം), നിസാര്‍ പുത്തന്‍പള്ളി (മീഡിയ), ഹബീബ് മാട്ടൂല്‍ (ഫിറ്റ്നസ്), മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ (രിസാല), അന്‍സാര്‍ കൊട്ടുകാട് (സ്റ്റുഡന്റ്‌സ്).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹിക്കാനാകാത്ത നെഞ്ചുവേദനയുമായി കാനഡയിലെ ആശുപത്രിയിൽ ഇന്ത്യക്കാരൻ കാത്തിരുന്നത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം
അബുദാബിയിലെ പ്രധാന റോഡുകളിലൊന്നിൽ ഭാഗികമായ ഗതാഗത നിയന്ത്രണം