Gulf News : ആര്‍.എസ്.സി ഗ്ലോബല്‍ ബുക്ക് ടെസ്റ്റ്; പരീക്ഷാ ഫലം പ്രഖ്യാപിച്ചു

By Web TeamFirst Published Dec 2, 2021, 11:05 PM IST
Highlights

'തിരുനബി സഹിഷ്‍ണുതയുടെ മാതൃക' എന്ന കാമ്പയിനിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ബുക് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു

മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിച്ച ബുക് ടെസ്റ്റ് സമാപിച്ചു. ഫൈനല്‍ പരീക്ഷയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുത്തു. 'തിരുനബി സഹിഷ്‍ണുതയുടെ മാതൃക' എന്ന ശീര്‍ഷകത്തില്‍ നടത്തിയ കാമ്പയിനിന്റെ ഭാഗമായാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ബുക് ടെസ്റ്റ് സംഘടിപ്പിച്ചത്. 

കേരളാ മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഫൈനല്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി. ജനറല്‍ വിഭാഗത്തില്‍ മംദൂഹ് അബ്ദുല്‍ ഫത്താഹ് (കേരള) സൈനബ് അബ്ദുറഹ്മാന്‍ (സൗദി അറേബ്യ, ഈസ്റ്റ്), സ്റ്റുഡന്റ്‌സ് സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ശഹീര്‍ (സൗദി അറേബ്യ ഈസ്റ്റ്) സഫ മുനവ്വിറ (കേരള), സ്റ്റുഡന്റ്‌സ് ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഉവൈസ് (ഖത്തര്‍) ശഹാന ഫാത്വിമ (സൗദി അറേബ്യ ഈസ്റ്റ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും ജേതാക്കളായി. വിജയികള്‍ക്ക് ഒരുലക്ഷത്തി അയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 10 ന് നടക്കുന്ന പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെ വേദിയില്‍ സമ്മാനിക്കും. ജേതാക്കളെ ഗ്ലോബല്‍ ബുക്ടെസ്റ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അഭിനന്ദനങ്ങള്‍ അറിയിച്ചു.

click me!