Gulf News : ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് സ്വീകരണമൊരുക്കി മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്

By Web TeamFirst Published Dec 2, 2021, 10:29 PM IST
Highlights

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിലെത്തിയ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് സ്വീകരണം

മസ്‍കത്ത്: ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് (Oman National Day) ഒമാനിൽ പര്യടനം നടത്തിയ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് (Indian Blind football team), ഒമാനിലെ ഇന്ത്യക്കാരുടെ പൊതുവേദിയായ മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് (Muscat Indian Social Club) സ്വീകരണം നൽകി. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു .

ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോക്ടർ സതീഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം ഒട്ടേറെ ഉയരങ്ങളിൽ എത്തുമെന്നും ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനിലേക്ക് വരാനും ഒമാൻ ദേശീയ ടീമുമായി കളിക്കാനും കഴിഞ്ഞതിൽ ഒമാനിൽ വസിക്കുന്ന ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ കോച്ച് സുനിൽ സി മാത്യു, ടീം അംഗങ്ങളെ പരിചയപ്പെടുത്തി. മാനേജർ എം.സി റോയ് ടീമിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. ടീമിന്റെ കോച്ച്, മാനേജർ എന്നിവർക്ക് പുറമെ ഗോൾ കീപ്പർ, റഫറി, സൂപ്പർവൈസർ എന്നിവരും മലയാളികളാണ്. ടീം അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ വിതരണം ചെയ്യ്തു. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‍സി ടീം അധികൃതർ അംബാസഡർക്ക് കൈമാറി. ഇന്ത്യൻ സോഷ്യൽ ക്ലബ്  സ്‍പോർട്സ് സെക്രട്ടറി സജി എബ്രഹാം നന്ദി രേഖപ്പെടുത്തി.

click me!