റിയാദിൽ ഒയാസിസ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കം

By Web TeamFirst Published Jan 16, 2021, 11:15 PM IST
Highlights

മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ് മേള. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഉത്സവ നഗരിയിലാണ് റിയാദ് ഒയാസിസ് പരിപാടികൾ അരങ്ങേറുന്നത്. 

റിയാദ്: കൊവിഡ് ഭീതി കുറഞ്ഞതോടെ സൗദിയിൽ ടൂറിസം ലക്ഷ്യം വെച്ച് ജനറൽ എൻറർടെയിൻറ്മെൻറ് അതോറിറ്റി പ്രഖ്യാപിച്ച വൻകിട വിനോദ പദ്ധതികളിൽ ആദ്യത്തേതായ ‘റിയാദ് ഒയാസീസ്’ എന്ന വാണിജ്യ വിനോദ പരിപാടി ഞായറാഴ്ച തുടങ്ങും. ശീതകാലത്തെ വരവേറ്റുള്ള വാണിജ്യ വിനോദ ഭക്ഷ്യ മേളയാണ് ‘റിയാദ് ഒയാസിസ്’. 

മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ് മേള. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഉത്സവ നഗരിയിലാണ് റിയാദ് ഒയാസിസ് പരിപാടികൾ അരങ്ങേറുന്നത്. കലാകായിക പരിപാടികൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ എന്നിവയുണ്ടാകും. ലോകോത്തര റെസ്റ്റോറൻറുകൾ ഇവിടെ മേളയിലുണ്ട്. 

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മുന്നൂറോളം വൻകിട പരിപാടികൾ കോവിഡ് കാരണം റദ്ദാക്കിയിരുന്നു. ശതകോടി കണക്കിന് വരുമാനം നേടിയ മേഖലയുടെ തിരിച്ചു വരവിന് കൂടിയാണ് ‘റിയാദ് ഒയാസിസ്’ തുടക്കം കുറിക്കുന്നത്. ഇതോടെ രാജ്യത്തെ ഹോട്ടൽ, ടൂറിസം, വ്യാപാര മേഖലകൾ വലിയ പ്രതീക്ഷയിലാണ്.

click me!