Gulf News : അശ്ലീല വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ചു; സൗദിയില്‍ കമിതാക്കള്‍ക്കെതിരെ നടപടി

By Web TeamFirst Published Dec 9, 2021, 3:04 PM IST
Highlights

സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് സൗദി യുവാവിനും വിദേശ യുവതിക്കുമെതിരെ റിയാദില്‍ നിയമനടപടി

റിയാദ്: അശ്ലീല വീഡിയോ ചിത്രീകരിച്ച് (Indescent video clips) പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ (Saudi Arabia) കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പൊലീസ് (Riyadh Police) അറിയിച്ചു.

വ്യാപകമായി പ്രചരിച്ച വീഡിയ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റിയാദ് പൊലീസ് അന്വേഷണം നടത്തിയത്. സൗദി യുവാവും വിദേശ യുവതിയുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിപ്പിച്ചു. യുവതി സിറിയക്കാരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റിയാദ് പൊലീസ് അറിയിച്ചു. 

സൗദി അറേബ്യയിലെ റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് സ്‍ഫോടനം
റിയാദ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ (Al-Kharj, Saudi Arabia) പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ വന്‍ സ്‍ഫോടനം. പാചക വാതകം ചോര്‍ന്നാണ് (Gas leak) അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. റസ്റ്റോറന്റ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് (Civil defence) സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കും പരിക്കേറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു.

click me!