മദീനയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാന​ കുടുംബം വാഹനാപകടത്തിൽപ്പെട്ടു, 13 കാരിക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​

Published : Mar 16, 2026, 05:48 PM IST
Accident

Synopsis

സൗദി അറേബ്യയിലെ അൽ ഖസീമിന് സമീപം നടന്ന വാഹനാപകടത്തിൽ റിയാദ് അൽ യാസ്മിൻ ഇന്‍റ നാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വാജിഹ ഫാത്തിമ (13) മരിച്ചു. മദീന സന്ദർശനത്തിനായി തെലങ്കാന ഹൈദരാബാദ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്

റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീമിന് സമീപം നടന്ന വാഹനാപകടത്തിൽ റിയാദ് അൽ യാസ്മിൻ ഇന്‍റ നാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വാജിഹ ഫാത്തിമ (13) മരിച്ചു. മദീന സന്ദർശനത്തിനായി തെലങ്കാന ഹൈദരാബാദ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാജിഹ ഫാത്തിമയും മാതാപിതാക്കളും സഹോദരങ്ങളും അടക്കം അഞ്ചുപേരടങ്ങിയ കുടുംബം റിയാദിൽ നിന്ന്​ മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്തുവെച്ച് തന്നെ വാജിഹ ഫാത്തിമ മരിച്ചു. പിതാവ്​ മുഹമ്മദ്​ ഖാലിദ്​, മാതാവ്​ അസ്​മ ഷാർക്ക്​, സഹോദരങ്ങളായ മുഹമ്മദ്​ സഅദ് (11​)​, ഇളയ ​സഹോദരി അമീറ (4​) എന്നിവർക്ക്​ ഗുരുതരമായി പരിക്കേറ്റു.

ശരീരമാസകലം സാരമായ പരിക്കുകളോടെ മുഹമ്മദ്​ ഖാലിദും ശരീരത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ ഒടിവുകൾ സംഭവിച്ച നിലയിൽ അസ്​മയും മുഹമ്മദ്​ സഅദും ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അമീറ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ്​ സഅദ്​ അൽയാസ്​മിൻ സ്​കൂളിൽ ആറാം ക്ലാസ്​ വിദ്യാർഥിയാണ്​. വാജിഹ ഫാത്തിമയുടെ അകാല വേർപാടിൽ അൽ യാസ്മിൻ സ്കൂൾ സമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. വളരെ വിനയവും നല്ല സ്വഭാവവും പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു വാജിഹയെന്ന് അധ്യാപകരും സഹപാഠികളും അനുസ്മരിച്ചു. സ്കൂൾ കോംപ്ലക്സ് മാനേജർ അബ്​ദുൽ ഇല അൽ മൊയ്‌ന, പ്രിൻസിപ്പൽ, മാനേജ്മെൻറ്​ എന്നിവർ കുടുംബത്തി​ന്‍റെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വാജിഹയുടെ മാതാപിതാക്കളും സഹോദരങ്ങളും എത്രയും വേഗം പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താനായി പ്രവാസി സമൂഹവും സ്കൂൾ അധികൃതരും പ്രാർത്ഥനയിലാണ്. ​

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Tawakkalna App: ഡ്രോണോ മിസൈലോ കണ്ടാൽ റിപ്പോർട്ട് ചെയ്യാം, പുതിയ സംവിധാനമൊരുക്കി സൗദി
ഒമാൻ എയർ വിമാന സർവീസുകൾ മാർച്ച് 31 വരെ നിർത്തിവെച്ചു, 9 ഇടങ്ങളിലേക്കുള്ള സർവീസാണ് നിർത്തിവെച്ചത്