'സൗദിയിൽ പ്രതീക്ഷിക്കാത്തത് എപ്പോഴും കണ്ടെത്തുന്നു, ഭാവനക്കപ്പുറം സൗദിയെ കണ്ടെത്തൂ'; റിയാദിലെത്തി മെസ്സി

Published : Jan 29, 2024, 04:42 PM IST
'സൗദിയിൽ പ്രതീക്ഷിക്കാത്തത് എപ്പോഴും കണ്ടെത്തുന്നു, ഭാവനക്കപ്പുറം സൗദിയെ കണ്ടെത്തൂ'; റിയാദിലെത്തി മെസ്സി

Synopsis

നിങ്ങൾ അടുത്തിടെ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അനുഭവവും അതിൽ നിങ്ങൾക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെട്ട കാര്യങ്ങളും പങ്കിടുക. നിങ്ങൾ ഇതുവരെ സൗദി സന്ദർശിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ ഭാവനക്ക് അപ്പുറത്തേക്ക് പോയി സൗദി അറേബ്യ നിങ്ങൾക്കായി കണ്ടെത്തുകയെന്നും മെസ്സി പറഞ്ഞു.

റിയാദ്: സൗദിയിൽ ഞാൻ പ്രതീക്ഷിക്കാത്ത ചിലത് എപ്പോഴും കണ്ടെത്താറുണ്ടെന്ന് ലോകപ്രശസ്ത ഫുട്ബാൾ താരം ലയണൽ മെസ്സി. 29ന് റിയാദിൽ തുടങ്ങുന്ന റിയാദ് സീസൺ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കാൻ അമേരിക്കൻ ഇൻറർ മിയാമി ടീമിനൊപ്പം റിയാദിലെത്തിയതായിരുന്നു അദ്ദേഹം. സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.

സൗദി അറേബ്യയിലേക്കുള്ള എന്‍റെ യാത്രയിൽ ഞാൻ ഇഷ്ടപ്പെടുന്നത് ഞാൻ പ്രതീക്ഷിക്കാത്തത്  എപ്പോഴും കണ്ടെത്തുന്നു എന്നതാണ്. നിങ്ങൾ അടുത്തിടെ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അനുഭവവും അതിൽ നിങ്ങൾക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെട്ട കാര്യങ്ങളും പങ്കിടുക. നിങ്ങൾ ഇതുവരെ സൗദി സന്ദർശിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ ഭാവനക്ക് അപ്പുറത്തേക്ക് പോയി സൗദി അറേബ്യ നിങ്ങൾക്കായി കണ്ടെത്തുകയെന്നും മെസ്സി പറഞ്ഞു.

Read Also -  ഫാമിലി വിസ നിബന്ധനകളില്‍ സുപ്രധാന മാറ്റങ്ങള്‍; പ്രവാസികള്‍ക്ക് കുടുംബ വിസക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം

റിയാദ് സീസൺ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് മെസ്സി റിയാദിലെത്തിയത്. അൽഹിലാൽ, അൽ നസ്ർ ടീമുകൾക്കൊപ്പം റിയാദ് സീസൺ കപ്പിനായി മത്സരിക്കാനാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള  അമേരിക്കൻ ഇൻറർമിയാമി സംഘം റിയാദിലെത്തിയിരിക്കുന്നത്. 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇൻറർ മിയാമി സൗദി എതിരാളി അൽ ഹിലാലിനെ നേരിടും. ഫെബ്രുവരി ഒന്നിന് നടക്കുന്ന ‘ദി ലാസ്റ്റ് ഡാൻസ്’ എന്ന അൽനസ്ർ-ഇൻറർ മിയാമി പോരാട്ടത്തിൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഖാമുഖം എറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിന്​ സമീപം മിസൈൽ പതിച്ചു, ഇന്ത്യൻ പൗരൻ ഉൾപ്പടെ 2 പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്
വിമാനത്താവളത്തിൽ 3 ദിവസം കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, 3 തവണ റീ ഷെഡ്യൂൾ ചെയ്ത വിമാനം റിയാദിൽ നിന്ന് രാത്രി കോഴിക്കോട്ടേക്ക് പറന്നുയരും