പുതിയ നിബന്ധന പ്രകാരം അ​പേ​ക്ഷ​ക​ർ​ക്ക് കു​റ​ഞ്ഞ ശ​മ്പ​ള ​നി​ര​ക്ക് 800 ദി​നാ​റും യൂ​നി​വേ​ഴ്‌​സി​റ്റി ബി​രു​ദ​വും നി​ർ​ബ​ന്ധ​മാണ്.

കുവൈത്ത് സിറ്റി: പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഫാമിലി വിസ ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി കുവൈത്ത്. പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ക്ക് അപേക്ഷകള്‍ നല്‍കി തുടങ്ങാം. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്. കു​ടും​ബ വി​സാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​താ​യി വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചത്.

പുതിയ നിബന്ധന പ്രകാരം അ​പേ​ക്ഷ​ക​ർ​ക്ക് കു​റ​ഞ്ഞ ശ​മ്പ​ള ​നി​ര​ക്ക് 800 ദി​നാ​റും യൂ​നി​വേ​ഴ്‌​സി​റ്റി ബി​രു​ദ​വും നി​ർ​ബ​ന്ധ​മാണ്. കുവൈത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന, കുവൈത്തിൽ അല്ലെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തികളെ (0-5 വയസ്സ്) , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സിന്‍റെ ഡയറക്ടർ ജനറലിന്‍റെ അംഗീകാരത്തിന് വിധേയമായി, ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2019ലെ ​മ​ന്ത്രി​ത​ല പ്ര​മേ​യം ആ​ർ​ട്ടി​ക്കി​ൾ 30ൽ ​അ​നു​ശാ​സി​ക്കു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ഇ​ള​വ് ല​ഭി​ക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read Also -  പ്രവാസി മലയാളികൾക്ക് സന്തോഷ വാര്‍ത്ത; തിരുവനന്തപുരത്തേക്ക് സര്‍വീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി പ്രമുഖ എയര്‍ലൈൻ

ആർട്ടിക്കിൾ 30 പ്രകാരം യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രഫഷനുകള്‍

  • ഗവൺമെന്‍റ് മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ.
  •  ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടുന്ന മെഡിക്കൽ പ്രഫഷനലുകൾ.
  •  യൂണിവേഴ്സിറ്റി, കോളേജ്, ഉയർന്ന ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ
  •  സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ, വൈസ് പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡന്‍റുകൾ.
  • സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ.
  • എൻജിനീയർമാർ.
  • പള്ളികളിലെ ഇമാമുമാര്‍
  • സർക്കാർ ഏജൻസികളിലെയും സ്വകാര്യ സർവ്വകലാശാലകളിലെയും ലൈബ്രേറിയൻമാർ.
  •  നഴ്സുമാർ, പാരാമെഡിക്കുകൾ, മെഡിക്കൽ ടെക്നീഷ്യൻമാർ, സാമൂഹിക സേവന പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള ആരോഗ്യ മന്ത്രാലയം ജീവനക്കാർ.
  • സർക്കാർ മേഖലയിലെ സാമൂഹിക പ്രവർത്തകരും മനഃശാസ്ത്രജ്ഞരും.
  •  പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ, ലേഖകർ.
  • ഫെഡറേഷനുകളിലും ക്ലബ്ബുകളിലും കായിക പരിശീലകരും അത്ലീറ്റുകളും.
  • പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്‍റുമാരും.
  • ശ്മശാന തയ്യാറെടുപ്പുകൾക്കും സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന പ്രഫഷണലുകൾ.

പാ​സ്​​പോ​ർ​ട്ട്, സി​വി​ൽ ഐ​ഡി കോ​പ്പി​ക​ൾ, മാ​സ ശ​മ്പ​ളം വ്യ​ക്ത​മാ​ക്കു​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് കോ​പ്പി, അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും കു​വൈ​ത്തി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും അ​റ്റ​സ്റ്റ് ചെ​യ്ത ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്, റി​ലേ​ഷ​ൻ​ഷി​പ് അ​ഫി​ഡ​വി​റ്റ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...