
റിയാദ്: പലസ്തീനിലെ ഇസ്രായേൽ ആക്രമണം ചർച്ച ചെയ്യുന്നതിന് നവംബർ 11 ന് റിയാദിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തര ഉച്ചകോടി ചേരുന്നു. അറബ് ലീഗ് ജനറൽ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീന്‍റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ചാണ് അടിയന്തിര ഉച്ചകോടി വിളിച്ചുക്കൂട്ടുന്നത്.
അറബ് ലീഗ് ഉച്ചകോടിയായി തന്നെ അസാധാരണമായ സമ്മേളനം നടത്തണമെന്ന പലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗികമായി ആവശ്യമുണ്ടായതായി അറബ് ലീഗ് സെക്രേട്ടറിയേറ്റ് പറഞ്ഞു. ലീഗിന്‍റെ 32-ാം സെഷൻറെ അധ്യക്ഷ ചുമതലയുള്ള സൗദി അറേബ്യയുടെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക.
ഒക്‌ടോബർ ഏഴ് മുതൽ ഗാസയിൽ പലസ്‌തീനിയൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് തിങ്കളാഴ്‌ച ജനറൽ സെക്രട്ടേറിയറ്റിന് പലസ്‌തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗിക അഭ്യർഥന ലഭിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ അംബാസഡർ ഹുസാം സക്കി പറഞ്ഞു. പലസ്തീൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ അഭ്യർഥന അറബ് ലീഗ് അംഗരാജ്യങ്ങൾക്ക് നൽകിയതായും വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also - അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ഇനി പുതിയ പേര്; വെളിപ്പെടുത്തി അധികൃതര്‍
സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് അറബിക് കലണ്ടറിന് പകരം ഇനി ഇംഗ്ലീഷ് കലണ്ടർ
റിയാദ്: സൗദി അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടർ പ്രകാരമായിരിക്കും. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടർ അവലംബമാക്കാൻ റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
എന്നാൽ മതപരമായ കാര്യങ്ങൾക്ക് നിലവിലുള്ളതുപോലെ അറബിക് (ഹിജ്‌റ) കലണ്ടർ ഉപയോഗിക്കുന്നത് തുടരും. രാജ്യത്തെ സർക്കാർ തലത്തിലുൾപ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ് തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും. ഹിജ്രി തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുന്ന രീതി മാറ്റി പകരം ഈ പറഞ്ഞതിെൻറ കാലാവധികൾ നിശ്ചയിക്കുന്നത് പൂർണമായും ഇംഗ്ലീഷ് കലണ്ടർ പ്രകാരമാക്കി മാറ്റും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam