യുഎഇയിലെ ഈ പ്രധാന റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

By Web TeamFirst Published Aug 13, 2018, 4:12 PM IST
Highlights

അല്‍ ഖാന്‍ ഇന്റര്‍ചേഞ്ച് മുതല്‍ അന്‍സാര്‍ മാളിന് എതിര്‍വശത്തുള്ള അല്‍ നഹ്ദ പാലത്തിന് സമീപം വരെ ഗതാഗതം വഴിതിരിച്ചുവിടുംയ ഇതിന്റെ വിശദമായ രൂപരേഖയും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

ദുബായ്: യുഎഇയിലെ അല്‍ ഇത്തഹാദ് റോഡില്‍ നാളെ (ഓഗസ്റ്റ് 14) ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ഗതാഗതം തടയുമെന്നാണ് അറിയിപ്പ്. ഈ സമയത്ത് അല്‍ ഖാന്‍ ഇന്റര്‍ചേഞ്ച് മുതല്‍ അന്‍സാര്‍ മാളിന് എതിര്‍വശത്തുള്ള അല്‍ നഹ്ദ പാലത്തിന് സമീപം വരെ ഗതാഗതം വഴിതിരിച്ചുവിടുംയ ഇതിന്റെ വിശദമായ രൂപരേഖയും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

click me!