
കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്ന റസിഡൻഷ്യൽ ഏരിയകളിലെ ഇരു വശങ്ങളിലും പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ നീക്കം ചെയ്യാൻ പൗരന്മാരോടും താമസക്കരോടും ആവശ്യപ്പെട്ട് ആഭ്യന്തര-പൊതുമരാമത്ത് മന്ത്രാലയങ്ങൾ. റോഡിന്റെ അറ്റകുറ്റപ്പണികൾ തടസ്സം കൂടാതെ നടക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനുമാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.
റോഡ് അറ്റകുറ്റപ്പണികൾ സംബന്ധിച്ച അറിയിപ്പുകൾ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴി താമസക്കാർക്ക് ലഭിക്കും. കൂടാതെ, വാഹനങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഷെഡ്യൂളുകൾ ഉൾപ്പെടുന്ന ലഘുലേഖകൾ വീടുകളിൽ എത്തിക്കുകയും ചെയ്യും. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഉടമസ്ഥർ മാറ്റിയില്ലെങ്കിൽ അധികൃതർ നീക്കം ചെയ്യുമെന്നും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ