
റിയാദ്: റോബോട്ട് സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂർണ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. മെഡിക്കൽ വെല്ലുവിളികളും സങ്കീർണതകളും മറികടന്നാണ് ഗുരുതര ഹൃദ്രോഗബാധിതനായ രോഗിയിൽ വിജയകരമായ ഹൃദയം മാറ്റിവെക്കൽ നടത്തിയത്.
ഗ്രേഡ് നാല് ഹൃദയസ്തംഭനത്തോളം ഗുരുതാവസ്ഥയിലായ 16 വയസുള്ള കൗമാരക്കാരനായിരുന്നു രോഗി. പൂർണമായും യന്ത്രമനുഷ്യെൻറ സഹായത്തോടെ ഓപ്പറേഷൻ നടത്തി ഹൃദയം മാറ്റിവെച്ചത്. ആരോഗ്യ പരിപാലനത്തിൽ സൗദിയുടെ സ്ഥാനം ഉയർത്തുന്നതാണ് ഈ വിജയം. ചികിത്സാഫലങ്ങളും രോഗികളുടെ അനുഭവവും മെച്ചപ്പെടുത്തുന്ന മെഡിക്കൽ പ്രാക്ടീസുകൾ നവീകരിക്കാനുള്ള കിങ് ഫൈസൽ സ്പെഷ്യലിറ്റ് ആശുപത്രിയുടെ ശേഷി എടുത്തുകാണിക്കുന്നതുമാണ് ഈ നേട്ടം.
കൺസൾട്ടൻറ് കാർഡിയാക് സർജനും കാർഡിയാക് സർജറി വിഭാഗം മേധാവിയുമായ സൗദി സർജൻ ഡോ. ഫിറാസ് ഖലീലിെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മൂന്ന് മണിക്കൂർ എടുത്ത ശസ്ത്രക്രിയ നടത്തിയത്. ആഴ്ചകളോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം ആശുപത്രിയുടെ മെഡിക്കൽ കമ്മിറ്റിയുടെ അംഗീകാരവും രോഗിയുടെ കുടുംബത്തിന്റെ അംഗീകാരവും നേടിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam