കഅ്ബയെ അണിയിക്കുന്ന ‘കിസ്‍വ’ നിർമാണശാലയിൽ സന്ദർശകരെ വരവേൽക്കാൻ റോബോട്ട്

Published : Feb 28, 2023, 10:57 AM ISTUpdated : Feb 28, 2023, 10:59 AM IST
കഅ്ബയെ അണിയിക്കുന്ന ‘കിസ്‍വ’ നിർമാണശാലയിൽ സന്ദർശകരെ വരവേൽക്കാൻ റോബോട്ട്

Synopsis

11 ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന റോബോട്ടിനെയാണ് സന്ദർശകരെ സ്വീകരിക്കുന്നതിനായി കിസ്‍വ സമുച്ചയത്തിൽ ഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. 

റിയാദ്: മക്കയില്‍ കഅ്ബയെ പുതപ്പിക്കുന്ന കിസ്‍വ നിർമിക്കുന്ന മക്കയിലെ കിങ് അബ്ദുൽ അസീസ് കിസ്‍വ കോംപ്ലക്സിൽ സന്ദർശകരെ വരവേൽക്കാൻ റോബോട്ട്. 11 ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന റോബോട്ടിനെയാണ് സന്ദർശകരെ സ്വീകരിക്കുന്നതിനായി കിസ്‍വ സമുച്ചയത്തിൽ ഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. 

സന്ദർശകരെ സ്വാഗതം ചെയ്യാനും സമുച്ചയത്തിൽ നൽകുന്ന സേവനങ്ങൾ പരിചയപ്പെടുത്താനും കഴിയുന്നതാണിത്. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് റോബോട്ടിലൂടെ ലക്ഷ്യമിടുന്നത്. കിസ്‍വ സമുച്ചയത്തിനുള്ളിലെ ഒരു പ്രധാന ആകര്‍ഷണമായി റോബോട്ട് മാറും. ദിവസം മുഴുവൻ ഒന്നിലധികം ഭാഷകൾ സംസാരിക്കാൻ പുതിയ റോബോട്ടിന് കഴിയും.

സന്ദര്‍ശകരുടെ അടിസ്ഥാന വികാരങ്ങൾ തിരിച്ചറിയാനുള്ള കഴിവ് ഉൾപ്പെടെ സന്ദർശകരെ സേവിക്കുന്നതിനുള്ള നിരവധി സവിശേഷതകൾ റോബോട്ടിൽ ഉൾപ്പെടുന്നു. ഒപ്പം സന്ദർശകരുടെ മുഖഭാവങ്ങളും ശബ്ദ ഇടപെടലുകളും സ്‍പർശനത്തിലൂടെയും കൈ ചലനത്തിലൂടെയും തിരിച്ചറിയാനുള്ള കഴിവുണ്ട്. റോബോട്ടിന്റെ ഭാരം 29 കിലോ ആണ്. ബാറ്ററി ലൈഫ് എട്ട് മണിക്കൂർ, ചാർജിങ് സമയം എട്ട് മണിക്കൂർ, വൈദ്യുതിയുമായി ബന്ധിപ്പിക്കുമ്പോൾ ഉപകരണം നിർത്താതെ പ്രവർത്തിപ്പിക്കാം എന്നിവ ഏറ്റവും പ്രധാന സാങ്കേതിക സവിശേഷതകളാണ്.

Read also: ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതി റിയാദില്‍ പ്രഖ്യാപിച്ച് എംബിഎസ്; നഗരത്തിന്റെ പുതിയ ചിഹ്നമാവാന്‍ ‘ക്യൂബ്’

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം