
മസ്‍കത്ത്: ഒമാന്‍ തീരത്തുവെച്ച് ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തുടര്‍ന്ന് ഇന്ത്യക്കാരനെ (Indian expat) ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി (Air lifted). കപ്പലില്‍ നിന്നുള്ള അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ റോയല്‍ എയര്‍ഫോഴ്‍സാണ് (Royal Air Force of Oman) ഇന്ത്യക്കാരനെ കരയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
ഒമാനിലെ ദോഫാര്‍ തുറമുഖം വഴി കടന്നുപോവുകയായിരുന്ന വാണിജ്യ കപ്പലിലെ (Commercial vessel) ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ദോഫാര്‍ റോയല്‍ ആശുപത്രിയില്‍ (Royal Hospital in Dhofar Governorate) ചികിത്സയിലാണ് അദ്ദേഹമെന്ന് റോയല്‍ ഒമാന്‍ എയര്‍ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ഷാര്‍ജ: അല്‍ നഹ്‍ദയിലെ (Al Nahda, Sharjah) താമസ സ്ഥലത്തുനിന്ന് കാണാതായ (missing) കാര്‍ത്തികിനെ കണ്ടെത്താന്‍ പ്രവാസികളുടെ സഹായം തേടി കുടുംബം. കാണാതാവുന്ന സമയത്ത് വെള്ള ടീ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. ഓട്ടിസ്റ്റിക് ആയതുകൊണ്ട് തന്നെ കാര്‍ത്തികിന് സംസാര ശേഷിയില്ലെന്നും രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്. കാർത്തികിനെ കണ്ടുകിട്ടുന്നവർ ഉടൻ വിവരം +971 55 554 7879, +971 52 966 693 (വിനോദ്) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന.
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 558 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,623 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,18,038 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,82,477 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,41,706 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 38,470 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ദുബൈ: ലോകാരോഗ്യ സംഘടനയുടെ (WHO) മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഇടംപിടിച്ച് എമിറാത്തി വനിത. ആദ്യമായാണ് ഒരു എമിറാത്തി വനിത ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നത്. യുഎഇയുടെ ആരോഗ്യകാര്യ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനിക്കാണ് (Dr Farida AlHosani) ഈ അംഗീകാരം.
2022-2024 കാലയളവില്‍ ഡോ. ഫരീദ ലോകാരോഗ്യ സംഘടനയുടെ പാന്‍ഡമിക് പ്രിപയര്‍ഡ്‌നസ് ഫ്രെയിംവര്‍ക്ക് അഡൈ്വസറി ഗ്രൂപ്പില്‍ ഉണ്ടാകും. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ പകര്‍ച്ചവ്യാധി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് ഡോ. ഫരീദ. പകര്‍ച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതും വികസ്വരരാജ്യങ്ങളിലേക്ക് രോഗപ്രതിരോധ മരുന്നുകളും വാക്‌സിനുകളും വിതരണം സജീവമാക്കുന്നതുമാണ് സമിതിയുടെ പ്രധാന ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam