റിഫ മെഗാകപ്പ് സീസണ്‍ രണ്ടില്‍ റോയല്‍ ഫോക്കസ് ലൈന്‍ ജേതാക്കള്‍

By Web TeamFirst Published Aug 22, 2022, 6:03 PM IST
Highlights

32 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ യൂത്ത് ഇന്ത്യ സോക്കറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച 'റിഫ മെഗാകപ്പ് സീസണ്‍ രണ്ടില്‍' റോയല്‍ ഫോക്കസ് ലൈന്‍ ജേതാക്കള്‍. 32 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ യൂത്ത് ഇന്ത്യ സോക്കറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.

സുലൈ എഫ്.സിയെ ക്വാര്‍ട്ടറിലും ബ്ലാസ്റ്റേഴ്സ് വാഴക്കാടിനെ സെമിയിലും പരാജയപ്പെടുത്തിയാണ് റോയല്‍ ഫോക്കസ് ലൈന്‍ ഫൈനലില്‍ പ്രവേശിച്ചത്. അറേബ്യന്‍ ചാലഞ്ചേഴ്സിനെയും അസീസിയ്യ സോക്കറിനെയും മറികടന്നാണ് യൂത്ത് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ കാണാന്‍ വാരാന്ത്യത്തിലെ അവധിദിനത്തില്‍ റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ഇസ്‌കാന്‍ ഗ്രൗണ്ടില്‍ ധാരാളം പേര്‍ എത്തിയിരുന്നു. ഫോക്കസ് ലൈനിലെ സനോജ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി.

ഖത്തര്‍ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടത്തില്‍ ടിക്കറ്റിനായി കൂടുതല്‍ ആവശ്യക്കാര്‍ ബ്രസീലിന്‍റെ മത്സരങ്ങള്‍ക്ക്

അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; യുക്രെയിന്‍ താരം അലക്‌സാന്‍ഡര്‍ ഉസികിന് കിരീടം

റിയാദ്: ജിദ്ദയില്‍ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ യുക്രെയിന്‍ താരം അലക്‌സാന്‍ഡര്‍ ഉസികിന് കിരീടം. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ 'ചെങ്കടല്‍ പോരാട്ടം' എന്ന പേരില്‍ നടന്ന പോരാട്ടത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ എതിരാളിയായ ബ്രിട്ടീഷ് ബോക്‌സര്‍ ആന്റണി ജോഷ്വയെ പരാജയപ്പെടുത്തിയാണ് ഉസിക് ജേതാവായത്. ലോകത്തെ ശ്രദ്ധ പിടിച്ചുപറ്റിയ അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖ ബോക്‌സിങ് താരങ്ങളുടെ ചരിത്രപരമായ ഏറ്റുമുട്ടല്‍ കാണാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സ്റ്റേഡിയത്തിലെത്തിയിരുന്നു. 

പായ്ക്കപ്പല്‍ പ്രദര്‍ശനം മുതല്‍ ചലച്ചിത്ര മേള വരെ; ലോകകപ്പിനെത്തുന്നവര്‍ക്കായി ഖത്തര്‍ ഒരുക്കുന്നത്...

ഫിഫ ലോകകപ്പ്: യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ

ദുബൈ: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി എയര്‍ ഇന്ത്യ യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താനൊരുങ്ങുന്നു. ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഇന്ത്യ സര്‍വീസ് ഉയര്‍ത്തുന്നത്.

വിമാന മാര്‍ഗം ദുബൈയില്‍ നിന്ന് ഒരു മണിക്കൂറില്‍ ഖത്തറിലെത്താം. ലോകകപ്പ് ഫുട്‌ബോളിനായി 15 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഇത്രയേറെ പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. അതിനാല്‍ ആരാധകര്‍ ദുബൈയില്‍ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊല്‍ക്കത്തയ്ക്കും ദുബൈയ്ക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകള്‍ നടത്താനും പദ്ധതിയുണ്ട്. 

click me!