
മസ്‌കറ്റ്: ഒമാനില്‍ ആളുകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ഇത്തരം സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആളുകളെ പ്രലോഭിപ്പിച്ച് കൂടെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് അവരെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ചില സംഘങ്ങളുണ്ടെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തില്‍ ഭയമുളവാക്കുന്നതും പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Read More - ഒമാനില്‍ മാലിന്യം വലിച്ചെറിഞ്ഞാൽ വന്‍തുക പിഴ; മുന്നറിയിപ്പുമായി നഗരസഭ
ലോഹനിര്‍മിത ഫ്ലാസ്‍കുകള്‍ക്ക് കുവൈത്തിലെ സ്‍കൂളുകളില്‍ വിലക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‍കൂളുകളില്‍ ലോഹ നിര്‍മിത ഫ്ലാസ്‍കുകള്‍ക്ക് വിലക്ക്. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്‍കൂളില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Read More - പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഒരു എലിമെന്ററി സ്‍കൂള്‍ വിദ്യാര്‍ത്ഥി തന്റെ ലോഹ നിര്‍മിത ഫ്ലാസ് ഉപയോഗിച്ച് സഹപാഠിയെ ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് കുവൈത്തി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് ശേഷം ലോഹനിര്‍മിത ഫ്ലാസ്‍കുകള്‍ ഉപയോഗിക്കുന്നതിന് ചില സ്‍കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാം സ്‍കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിലക്ക് ബാധകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ