Asianet News MalayalamAsianet News Malayalam

ഒമാനില്‍ മാലിന്യം വലിച്ചെറിഞ്ഞാൽ വന്‍തുക പിഴ; മുന്നറിയിപ്പുമായി നഗരസഭ

വിനോദ സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ  ശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും   ഉത്തരവാദിത്തമാണ്. നിയമപരമായ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍, അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുവെന്ന് ഓരോ സഞ്ചാരിയും ഉറപ്പാക്കണമെന്നും നഗരസഭ പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു. 

Muscat municipality issues warning against dumping waste at public places
Author
First Published Nov 26, 2022, 11:13 PM IST

മസ്‍കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മസ്‍കറ്റ് നഗരസഭ. മസ്‌കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്റെ മുകളിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങൾ ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് മസ്കറ്റ് നഗരസഭ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പരിസ്ഥിതിയെ ദോഷകരമായി എങ്ങനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ  ശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും   ഉത്തരവാദിത്തമാണ്. നിയമപരമായ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍, അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുവെന്ന് ഓരോ സഞ്ചാരിയും ഉറപ്പാക്കണമെന്നും നഗരസഭ പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിന് 100 ഒമാനി റിയാലാണ് (21,000ല്‍ അധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തുക.
 


Read also: മസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ച പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു

Follow Us:
Download App:
  • android
  • ios