സലാലയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

Published : Jul 27, 2021, 09:20 AM IST
സലാലയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

Synopsis

ജൂലൈ 31 ശനിയാഴ്ച വരെ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 4  മണി വരെ രാജ്യത്ത് സുപ്രിം കമ്മറ്റി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ട്.

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് റോഡുമാര്‍ഗം യാത്രക്ക് ഒരുങ്ങുന്ന സ്വദേശികളും രാജ്യത്തെ സ്ഥിരതാമസക്കാരും ഒമാന്‍ സുപ്രിം കമ്മറ്റി നടപ്പിലാക്കിയിരിക്കുന്ന നിരോധന സമയങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്. 

ജൂലൈ 31 ശനിയാഴ്ച വരെ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 4  മണി വരെ രാജ്യത്ത് സുപ്രിം കമ്മറ്റി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍ സലാലയിലേക്കുള്ള യാത്രക്ക് ഒരുങ്ങുന്നവര്‍ ലോക്ക്ഡൗണ്‍ സമയപരിധി കണക്കിലെടുത്ത് യാത്രകള്‍ ആസൂത്രണം ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉറ്റ സുഹൃത്തിന്‍റെ ചതി, യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച
30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ