ദുബൈ- അൽ ഐൻ റോഡിൽ പുതിയ എക്സിറ്റ്, നവീകരണ പ്രവർത്തനങ്ങളുമായി ആർടിഎ

Published : Feb 16, 2025, 11:23 AM IST
ദുബൈ- അൽ ഐൻ റോഡിൽ പുതിയ എക്സിറ്റ്, നവീകരണ പ്രവർത്തനങ്ങളുമായി ആർടിഎ

Synopsis

അൽ ഐൻ സിറ്റിയിലേക്കും ദുബൈയിലേക്കുമുള്ള ​ഗതാ​ഗതം കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. 

ദുബൈ : ​ഗതാ​ഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ദുബൈ- അൽ ഐൻ റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി റോഡ് ​ഗതാ​ഗത അതോറിറ്റി. ഇതിന്റെ ഭാ​ഗമായി പുതിയ എക്സിറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് ലെയ്നുകളും ഒരു റൗണ്ട് എബൗട്ടും അവതരിപ്പിച്ചിട്ടുണ്ട്. അൽ ഫഖ ഏരിയക്ക് മുൻപുള്ള യു ടേൺ ടണലിലേക്കുള്ള എക്സിറ്റ് 58ലാണ് പുതുതായി ഒരു എക്സിറ്റ് കൂടി കൊണ്ടുവന്നത്. അൽ ഐൻ സിറ്റിയിലേക്കും ദുബൈയിലേക്കുമുള്ള ​ഗതാ​ഗതം കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. 

read more : പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഇന്ത്യയിലേക്ക്, ദ്വിദിന സന്ദർശനത്തിന് നാളെ തുടക്കം

റോഡ് ​ഗതാ​ഗതം സു​ഗമമാക്കുന്നതിന്റെയും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് റോഡ് ​ഗതാ​ഗത അതോറിറ്റി അധികൃതർ അറിയിച്ചു. ദുബൈ ന​ഗരത്തിന്റെ വികസന ഭാ​ഗമായി കൂടുതൽ ​ഗതാ​ഗത പരിഷ്കരണങ്ങൾ നടത്താൻ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്നും ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ്സ് ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്
കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം