പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഇന്ത്യയിലേക്ക്, ദ്വിദിന സന്ദർശനത്തിന് നാളെ തുടക്കം

Published : Feb 16, 2025, 10:15 AM IST
പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഇന്ത്യയിലേക്ക്, ദ്വിദിന സന്ദർശനത്തിന് നാളെ തുടക്കം

Synopsis

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തും

ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യൻ സന്ദർശനം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 17, 18 ദിവസങ്ങളിലായിരിക്കും സന്ദർശനം നടത്തുകയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  മന്ത്രിമാരും ഉന്നതതല പ്രതിനിധി സംഘവും ബിസിനസ് പ്രമുഖരും അമീറിനൊപ്പം സന്ദർശനത്തിൽ അനു​ഗമിക്കും.

ഖത്തർ അമീർ അവസാനമായി ഇന്ത്യ സന്ദർശിച്ചത് 2015ലാണ്. കഴിഞ്ഞ വർഷം മോദി ഖത്തർ സന്ദർശനം നടത്തിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ നാവികസേന സൈനികരെ മോചിപ്പിച്ചതിന് അമീറിനോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. 

read more : ശല്യപ്പെടുത്തുന്ന അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ 60 ദിവസത്തെക്ക് പിടിച്ചെടുക്കാൻ കുവൈറ്റ് ട്രാഫിക് വിഭാഗം

വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ ചർച്ച ചെയ്യും. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തുകയും ചെയ്യും. 18ന് രാഷ്ട്രപതി ഭവനിൽ അമീറിനായി വിരുന്ന് സംഘടിപ്പിക്കും. ഖത്തറിലെ പ്രവാസി സമൂഹത്തിൽ വലിയൊരു വിഭാ​ഗവും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട