
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള പ്രധാന നിർമ്മാണക്കമ്പനിയും സിറ്റിസ്കേപ് ഗ്ലോബൽ 2025-ന്റെ സ്ഥാപക പങ്കാളിയുമായ റുവ അൽഹറം അൽമക്കി കമ്പനി (RUA AlHaram AlMakki Company) ആറ് നിർണായകമായ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
സൗദി, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളുമായാണ് ധാരാണാപത്രങ്ങൾ. പുണ്യനഗരമായ മക്കയിൽ നടക്കുന്ന കിംഗ് സൽമാൻ ഗേറ്റ് പദ്ധതിക്കായാണ് ആഗോളതലത്തിലുള്ള നിക്ഷേപവും സഹകരണവും ഉറപ്പാക്കുന്ന ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.
മക്കയുടെ ഭാവി വികസനത്തിന് ആഗോള മുസ്ലീം സമൂഹത്തെ ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള പ്രതിബദ്ധതയാണ് തന്ത്രപ്രധാനമായ ഈ ധാരണാപത്രങ്ങളുടെ സവിശേഷത. വൈവിധ്യപൂർണ്ണമായ വിപണികളിൽ നിന്നുള്ള പങ്കാളികളെ നിക്ഷേപത്തിനായി ക്ഷണിക്കുന്നതിലൂടെ മക്കയിൽ ഒരേസമയം തീർത്ഥാടകരെയും സന്ദർശകരെയും സംരഭങ്ങളെയും എത്തിക്കുകയാണ് ഊ പദ്ധതി.
നവംബർ 17 മുതൽ 20-വരെ റിയാദിൽ നടന്ന സിറ്റിസ്കേപ് ഗ്ലോബലിൽ, റുവ അൽഹറം അൽമക്കി കമ്പനി ഔദ്യോഗികമായി അംഗീകരിച്ച ധാരണാപത്രങ്ങൾ ചുവടെ:
ഈ ധാരണാപത്രങ്ങൾ കിംഗ് സൽമാൻ ഗേറ്റിന്റെ നിർമ്മാണത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഇത് അൽമസ്ജിദ് അൽഹറമിനോട് ചേർന്നു തന്നെയാണ്. നഗരജീവിതം, ഹോസ്പിറ്റാലിറ്റി, സാംസ്കാരിക സംരക്ഷണം, സൗദിയുടെ വിഷൻ 2030-നുള്ള പിന്തുണ, മാത്രമല്ല ഒരു ആഗോള ഡെസ്റ്റിനേഷൻ എന്ന നിലയിലേക്കുള്ള സൗദിയുടെ വളർച്ച എന്നിവയ്ക്ക് ഇത് സഹായിക്കും.
കിംഗ് സൽമാൻ ഗേറ്റ് അടുത്ത വികസന തലത്തിലേക്ക് കടക്കുമ്പോൾ ലോകം മുഴുവൻ നിന്നുള്ള സഹകരണങ്ങൾക്കും പങ്കാളികൾക്കും നിക്ഷേപകർക്കും സ്വാഗതം പറയുകയാണ് റുവ അൽഹറം അൽമക്കി കമ്പനി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ