ഒക്ടോബർ ഒന്നുമുതൽ കുവൈത്തിൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രചാരണം; നിഷേധിച്ച് വ്യോമയാന അതോറിറ്റി

Published : Sep 24, 2026, 02:59 PM IST
flight

Synopsis

ഒക്ടോബർ ഒന്നുമുതൽ കുവൈത്തിൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രചാരണം. റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യോമയാന അതോറിറ്റി. ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് യാതൊരു ഔദ്യോഗിക തീരുമാനമോ അറിയിപ്പോ നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒക്ടോബർ ഒന്നുമുതൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന പ്രചാരണം കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിഷേധിച്ചു. കുവൈത്ത് വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനി ഒക്ടോബർ ഒന്നുമുതൽ ട്രാൻസിറ്റ് സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജ്ഹി വ്യക്തമാക്കി.

ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് യാതൊരു ഔദ്യോഗിക തീരുമാനമോ അറിയിപ്പോ നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാന സർവീസുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരിൽനിന്ന് വിവരങ്ങൾ സ്ഥിരീകരിക്കണമെന്ന് എല്ലാ വിമാനക്കമ്പനികളോടും അതോറിറ്റി ആവശ്യപ്പെട്ടു. തെറ്റായ പ്രഖ്യാപനങ്ങൾ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. ട്രാൻസിറ്റ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനവും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ഒമാൻ തീരത്ത് ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
സൗദിയിലെ ഖോബാറിൽ പാർക്കിൽ നിന്ന് കാണാതായ നാലുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി