
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ സര്‍വ്വകാല ഇടിവാണ് ഇന്ത്യന്‍ രൂപ ഇന്ന് നേരിടുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 72.91 എന്ന നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് 43 പൈസ ഇടിഞ്ഞ് 73.34 എന്ന നിലവാരത്തിലേക്ക് എത്തി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
അന്താരാഷ്ട്ര വിപണണിയില്‍ അസംസ്കൃത എണ്ണവില വര്‍ദ്ധിക്കുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ കാരണമാവുന്നത്. രൂപ താഴേക്ക് പതിക്കുമ്പോള്‍ നേട്ടം പരമാവധി സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് പ്രവാസികളും. ഇന്നലെ രാവിലെ ഒരുഘട്ടത്തില്‍ യു.എ.ഇ ദിര്‍ഹത്തിന്റെ മൂല്യം 20 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.
വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................73.34
യൂറോ..........................................84.90
യു.എ.ഇ ദിര്‍ഹം......................19.97
സൗദി റിയാല്‍........................... 19.59
ഖത്തര്‍ റിയാല്‍......................... 20.15
ഒമാന്‍ റിയാല്‍...........................190.76
കുവൈറ്റ് ദിനാര്‍........................241.55
ബഹറിന്‍ ദിനാര്‍.......................195.07
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam