
റിയാദ്: റഷ്യയിലെ വിദേശ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു. അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള 10 തടവുകാരെയാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായി റഷ്യ വിട്ടയച്ചത്.
ഉക്രൈനില്‍ പിടിയിലായ മൊറോക്കൊ, അമേരിക്ക, ബ്രിട്ടന്‍, സ്വീഡന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധത്തടവുകാരെയാണ് റഷ്യ വിട്ടയച്ചതെന്ന് സൗദി വിദേശ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ യുദ്ധത്തടവുകാരെ റഷ്യയില്‍ നിന്ന് സ്വീകരിച്ച് സൗദിയിലെത്തിച്ചു. സ്വദേശങ്ങളിലേക്കുള്ള ഇവരുടെ മടക്കയാത്രക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. യുദ്ധത്തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ കിരീടാവകാശി നടത്തിയ ശ്രമങ്ങളുമായി സഹകരിക്കുകയും പ്രതികരിക്കുകയും ചെയ്ത റഷ്യന്‍, ഉക്രൈന്‍ ഗവണ്‍മെന്റുകള്‍ക്കുള്ള സൗദി അറേബ്യയുടെ നന്ദി വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു.
മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; വിമാനം അടിയന്തര ലാൻഡിങ് നടത്തി
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മരങ്ങള്‍ മുറിച്ചു; യുവാവ് അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയിലെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മരങ്ങള്‍ മുറിച്ച പൗരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രിക് ഉപകരണം ഉപയോഗിച്ച് ഇയാള്‍ മരം മുറിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അല്‍ ഖസീം പ്രവിശ്യയുടെ ഭാഗമായ റാസ് ഗവര്‍ണറേറ്റില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അനധികൃതമായി മരങ്ങള്‍ കത്തിച്ചാല്‍ സൗദിയില്‍ 40,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. സുരക്ഷ പരിഗണിച്ച് 2019ലാണ് പൂന്തോട്ടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അടുത്തിടെ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ സൗദി അറേബ്യ കര്‍ശന നടപടികളെടുത്തിരുന്നു.
ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു
ഈ മാസം തുടക്കത്തില്‍ പബ്ലിക് പാര്‍ക്കില്‍ അനുവദനീയമല്ലാത്ത സ്ഥലത്ത് തീ കത്തിച്ച എട്ടുപേരെ സൗദി പരിസ്ഥിതി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഏഴു പേര്‍ സൗദി പൗരന്മാരും ഒരാള്‍ ഈജിപ്ത് സ്വദേശിയുമാണ്. അബഹയിലെ അല്‍ സൗദാ പാര്‍ക്കിലാണ് സംഭവം ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ