
മസ്കറ്റ്: കേരളത്തിന്റെ വ്യത്യസ്ത കലാ വിസ്മയങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോട് മസ്കറ്റിൽ 'കേരളീയം 2024' എന്ന പേരിൽ കലാമേള അരങ്ങേറുന്നു. വിനോദത്തോടൊപ്പം കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും തനിമയും വേദിയിൽ ആവിഷ്ക്കരികുക എന്നതാണ് 'കേരളീയം 2024' എന്ന മേളയിലൂടെ സംഘാകർ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള ഫിഷറീസ്- സാംസ്കാരിക -യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ 'കേരളീയം 2024" ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ ചരിത്രവും തനിമയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'നടന കൈരളി' എന്ന നൃത്ത പരിപാടിയാണ് 'കേരളീയം 2024'ലെ പ്രധാന ആകര്‍ഷണ ഇനം. രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ തനത് പാരമ്പര്യ നൃത്തകലകളുടെ സംഗമവും കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക നൃത്ത പരിപാടിയും ഉണ്ടായിരിക്കും. ഇന്ത്യക്ക് അകത്തും പുറത്തും വ്യത്യസ്തകൾ നിറഞ്ഞ ഒട്ടനവധി നാടകങ്ങൾ സംവിധാനം ചെയ്ത് നാടകപ്രേമികളുടെ ഇഷ്ട സംവിധായകനായി മാറിയ ജിനോ ജോസഫ് അണിയിച്ചൊരുക്കുന്ന കൂത്ത് എന്ന നാടകം 'കേരളീയം 2024" ന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.
Read Also - ജീവനക്കാർക്ക് കോളടിച്ചു! 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ്, റെക്കോർഡ് ലാഭം ആഘോഷിച്ച് എമിറേറ്റ്‌സ്
മസ്‌കത്തിലെ 40 ഓളം കലാകാരികളും കലാകാരന്മാരും നാടകത്തില്‍ അഭിനയിക്കുകയും പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ച ആയിരിക്കും നാടകമെന്ന് സംഘാടകര്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'കലാ മസ്കറ്റ്' എന്ന സാംസ്‌കാരിക സമിതിയാണ് 'കേരളീയം 2024' ൻറെ സംഘാടകര്‍.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ് നയിക്കുന്ന സംഗീത നിശയും 'കേരളീയം 2024'ന് അരങ്ങേറും. മസ്‌കറ്റിലെ റൂവി അല്‍ ഫലജ് ഗ്രാന്റ് ഹാളില്‍മെയ് പതിനേഴ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ