
ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലോകസഭാംഗം ഡോ.എം പി അബ്ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.
യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. പ്രവാസലോകത്തു വെച്ച് മരണപെടുന്നവരുടെ മൃതദേഹം അനാഥമാക്കപ്പെടരുതെന്നും പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും ആരോരുമില്ലാത്ത ആശ്രയമറ്റ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഇന്ത്യൻ കോൺസുലേറ്റിന്റെ ഐസിഡബ്ല്യൂഎഫിലേക്ക് നൽകുമെന്നും പുസ്തകത്തിന്റെ രചയിതാവായ അദ്ദേഹം വിശദമാക്കി. സൈകതം ബൂക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. ചടങ്ങിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷെയ്ഖ് കാസിം അൽ മുർഷിദി, ശ്രീധരൻ പ്രസാദ്, സംഗീത മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Read Also - അഭിമാന നേട്ടം! യുഎഇയിൽ മലയാളി നഴ്സിന് പുരസ്കാരം; 17 ലക്ഷം രൂപയും സ്വർണ നാണയവും ആരോഗ്യ ഇൻഷുറൻസും മൊബൈൽ ഫോണും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ