ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല! വമ്പൻ ഓഫർ, കടയിലേക്ക് ഇരച്ചെത്തി ആളുകൾ; ഉദ്ഘാടന ദിവസം തന്നെ എല്ലാം തരിപ്പണമായി

Published : Nov 18, 2024, 03:02 PM ISTUpdated : Nov 18, 2024, 03:52 PM IST
ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല! വമ്പൻ ഓഫർ, കടയിലേക്ക് ഇരച്ചെത്തി ആളുകൾ; ഉദ്ഘാടന ദിവസം തന്നെ എല്ലാം തരിപ്പണമായി

Synopsis

കേട്ടുകേള്‍വിയില്ലാത്ത ഓഫര്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ കടയിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. 

റിയാദ്: ഉദ്ഘാടനത്തിന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനം. ഇതോടെ ഇരച്ചുകയറി ആളുകള്‍. എന്നാല്‍ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ തള്ളിക്കയറിയതോടെ കട തന്നെ തകര്‍ന്നു.

സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് അസാധാരണ സംഭവം ഉണ്ടായത്. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലും ഈ ഓഫറിന്‍റെ വിവരം പരസ്യം നല്‍കിയിരുന്നു. ഓഫര്‍ നല്‍കുന്നെന്ന കാര്യം സ്ഥാപനം വന്‍തോതില്‍ പരസ്യം നല്‍കിയതോടെ ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ദിവസം സ്ഥാപനത്തിന് മുമ്പില്‍ തടിച്ചുകൂടിയത്. സ്ഥാപനത്തിന്‍റെ പ്രധാന വാതില്‍ തുറന്നതോടെ ആയിരക്കണക്കിന് ആളുകള്‍ കടയ്ക്ക് അകത്തേക്ക് ഇരച്ചുകയറി. ഓഫറുള്ള ഉല്‍പ്പന്നങ്ങള്‍ എടുക്കാന്‍ തിക്കും തിരക്കും കൂട്ടി.

തുടര്‍ന്നുണ്ടായ അനിയന്ത്രിതമായ തിരക്കില്‍ റാക്കുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്ലാസ്കുകളും പാത്രങ്ങളും എല്ലാം നിലത്തുവീഴുകയായിരുന്നു. നിലത്തുവീണ പാത്രങ്ങള്‍ക്കും സാധനങ്ങള്‍ക്കും മുകളിലൂടെ ആളുകള്‍ നടക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉദ്ഘാടന ദിവസം തന്നെ സ്ഥാപന ഉടമകള്‍ക്ക് വലിയ ദുരവസ്ഥയാണ് ഉണ്ടായത്. 

Read Also -  പുലർച്ചെ 1.30, കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം ഉടനടി തിരിച്ചിറക്കി; കാരണം മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ