
റിയാദ്: സൗദി ദേശീയ വന്യജീവി വികസന കേന്ദ്രം 16 കടൽപ്പക്ഷികളെ തുറന്നുവിട്ടു. ജിസാൻ മേഖലയിലെ ചെങ്കടൽ തീരത്തുള്ള ഖോർ വഹ്‌ലാനിലെ ദേശാടന കടൽപക്ഷി സങ്കേതത്തിലാണ് പക്ഷികളെ തുറന്നുവിട്ടത്. ദേശാടന കടൽപ്പക്ഷികൾ മേഖലയിൽ വ്യാപിക്കുന്ന പ്രദേശങ്ങളിലാണ് തുറന്നുവിടൽ നടന്നതെന്ന് കേന്ദ്രം വിശദീകരിച്ചു.
അഭയകേന്ദ്രങ്ങളിൽ പുനരധിവാസം പൂർത്തിയാക്കിയ ശേഷമാണിത്. ഇത് അന്താരാഷ്ട്ര പ്രതിബദ്ധതകൾക്കും ജീവിവർഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കും വിധേയമായാണ് നടപടി. ദേശീയ വന്യജീവി വികസന കേന്ദ്രം 2019-ൽ സ്ഥാപിതമായത് മുതൽ വന്യജീവികളുടെ ഭീഷണി നേരിടുന്നതിനും പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി പ്രവർത്തിക്കുന്നതായും കേന്ദ്രം സൂചിപ്പിച്ചു.
Read Also - പുലർച്ചെ 1.30, കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം ഉടനടി തിരിച്ചിറക്കി; കാരണം മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ