
റിയാദ്: റിയാദ് സീസണ്‍ (Riyadh Season)ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ ഖാനും(Salman Khan) സംഘവും അവതരിപ്പിക്കുന്ന 'ഡബാങ് ദ ടൂര്‍ റീലോഡഡ്' മെഗാ ഷോ റിയാദില്‍(Riyadh) വെള്ളിയാഴ്ച വൈകീട്ട് അരങ്ങേറും. പരിപാടിക്കായി സല്‍മാന്‍ ഖാനും സഹതാരങ്ങളായ ശില്‍പാ ഷെട്ടി(Shilpa Shetty), സായി മഞ്ജരേക്കര്‍, ആയുഷ് ഷര്‍മ, ഗായകന്‍ ഗുരു രണദേവ് എന്നിവരടങ്ങുന്ന വലിയൊരു സംഘം റിയാദില്‍ എത്തിയിട്ടുണ്ട്.
റിയാദ് ബോളിവാര്‍ഡ് സിറ്റിയിലെ ഇന്റര്‍നാഷണല്‍ അരീനയില്‍ വൈകീട്ട് 7.30 മുതലാണ് ഷോ. ബുധനാഴ്ചയാണ് സംഘം റിയാദിലെത്തിയത്. സൗദി അറേബ്യയില്‍ വിസ്മയപ്പിക്കുന്ന മാറ്റം സംഭവിക്കുകയാണെന്ന് വ്യാഴാഴ്ച വൈകീട്ട് റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞു. 'ഡബാങ് ദ ടൂര്‍ റീലോഡഡ്' എന്ന മെഗാ ഷോ അടുത്തകാലത്തൊന്നും ചെയ്തിട്ടില്ലാത്ത വലിയ പരിപാടിയാണ്. സൗദി അറേബ്യയില്‍ ആദ്യമായാണ് ഒരു ബോളിവുഡ് ഷോ അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നേകാല്‍ മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ 10 പ്രമുഖ ബോളിവുഡ് താരങ്ങളും മറ്റ് 150 കാലകാരന്മാരും അണിനിരക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam