പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു

By Web TeamFirst Published Nov 7, 2022, 6:35 PM IST
Highlights

പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

റിയാദ്: സൗദി അറേബ്യയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്‍റെ എഫ്-15 എസ് യുദ്ധവിമാനമാണ് കിങ് അബ്ദുല്‍ അസീസ് എയര്‍ ബേസ് പരിശീലന ഗ്രൗണ്ടില്‍ തകര്‍ന്നു വീണത്. 

സാങ്കേതിക തകരാറാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 10.52നാണ് സംഭവം. പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. മക്ഡൊണല്‍ ഡഗ്ലസ് രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമാണ് എഫ് - 15 ഈഗിള്‍. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. 

Read More - പ്രവാസി മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങി; കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമനസേന

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു. കുട്ടി കുടുങ്ങിയതോടെ മാതാപിതാക്കള്‍ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നുവെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ഫയര്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്റില്‍ വിവരം ലഭിച്ചയുടന്‍ സുലൈബിക്കാത്ത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. കട്ടര്‍ ഉപയോഗിച്ച് വാക്വം ക്ലീനര്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണെന്നും ഫയര്‍ ഫോഴ്സ് അറിയിച്ചു.

Read More -  തൊഴില്‍ നിയമലംഘനങ്ങള്‍; വ്യാപക പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് മരണം. വടക്കൻ മേഖലയിലെ തബൂക്കിലുണ്ടായ സംഭവത്തിൽ പാകിസ്താന്‍, സുഡാന്‍ പൗരന്മാരാണ് മരിച്ചത്. ഒട്ടകങ്ങളുമായി വരികയായിരുന്ന ട്രക്ക് തബൂക്കിന് സമീപം അൽ-ബിദാ ചുരത്തില്‍ മറിഞ്ഞായിരുന്നു അപകടം. ട്രക്ക് ഓടിച്ചയാളും ഒപ്പമുണ്ടായിരുന്ന സഹായിയുമാണ് മരിച്ചത്. ട്രക്കിലുണ്ടായിരുന്ന മുഴുവന്‍ ഒട്ടകങ്ങളും ചത്തു. 

click me!