ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്.

റിയാദ്: മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് (26) മരിച്ചത്. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തിയത്.

ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭര്‍ത്താവ്. സന്ദര്‍ശന വിസയിലെത്തിയതായിരുന്നു ഫാസില. പിതാവ്: അബൂബക്കര്‍, മാതാവ്: സാജിദ.

Read More -  സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

അബാദാബി: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. പരേതനായ മൊയ്‍തീന്‍കലംപറമ്പില്‍ - കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - സെയ്‍തലവി (അബുദാബി), ഹനീഫ (സലാല), മന്‍സൂര്‍ (ദുബൈ), ശംസുദ്ദീന്‍, അബ്‍ദുല്‍ റസാഖ്, ഖദീജ മസ്‍ഹൂദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.

Read More -  മസ്‍‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് നാല് മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസിയെ നാട്ടിലേക്ക് കൊണ്ടുപോയി

 ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം (50) ആണ് ശുമൈസി ആശുപത്രിയില്‍ നിര്യാതനായത്. ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍, ഒരു ജെസിബിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ - നസീറ. മക്കള്‍ - ആസിഫ്, അജ്മല്‍, അന്ന ഫാത്തിമ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് അംഗം ഉമര്‍ അമാനത്ത് രംഗത്തുണ്ട്.