
റിയാദ്: സൗദി എയർലൈൻസ് (സൗദിയ) ദമ്മാമിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിച്ചു. എയർ കണക്റ്റ് പ്രോഗ്രാമറിന്‍റെയും സൗദി ടൂറിസം അതോറിറ്റിയുടെയും സഹകരണത്തോടെയാണ് ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ മൂന്ന് വീതം വിമാന സർവിസുകൾക്ക് തുടക്കം കുറിച്ചത്.
നാല് ഭൂഖണ്ഡങ്ങളിലെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് രാജ്യത്തെ ബന്ധിപ്പിക്കുന്ന നിലവിലുള്ള വ്യോമപാതകളുടെ വിപുലീകരണമാകും ഇത്. ദമ്മാം എയർപോർട്ട്‌സ് സി.ഇ.ഒ എൻജി. മുഹമ്മദ് അൽഹസ്നി, സൗദി എയർലൈൻസ് ഗ്രൗണ്ട് ഓപ്പറേഷൻസ് വൈസ് പ്രസിഡൻറ് മുഹമ്മദ് ബാഉക്ദ, എയർ കണക്റ്റിവിറ്റി പ്രോഗ്രാം പ്രതിനിധികൾ, സൗദി ടൂറിസം അതോറിറ്റി, നിരവധി സർക്കാർ ഏജൻസികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഡിപ്പാർച്ചർ ലോഞ്ചിൽ വെച്ചാണ് ആദ്യവിമാന സർവിസ് ഉദ്ഘാടന ചടങ്ങ് നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ