സന്തോഷ വാർത്ത, ട്രാഫിക്​ പിഴകൾക്ക് വൻ ഇളവ്; ​ഏപ്രിൽ 18 ​വരെയുള്ളവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്‌ നൽകി സൗദി

Published : Apr 05, 2024, 04:20 PM IST
സന്തോഷ വാർത്ത, ട്രാഫിക്​ പിഴകൾക്ക് വൻ ഇളവ്; ​ഏപ്രിൽ 18 ​വരെയുള്ളവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്‌ നൽകി സൗദി

Synopsis

ഏപ്രിൽ 18 ​വരെയുള്ള പിഴകൾക്ക്​ 50 ശതമാനവും ശേഷമുള്ളതിന്​ 25 ശതമാനവും ഇളവ്. 

റിയാദ്​: സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക്​ വലിയ തോതിൽ ഇളവ്​ പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക്​ 50 ശതമാനവു​ം അതിന്​ ശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക്​ 25 ശതമാനവു​മാണ്​ ഇളവ്​ അനുവദിക്കുക. 

സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും ഉത്തരവ്​ പ്രകാരം ആഭ്യന്തര മന്ത്രാലയമാണ്​ ഇളവുകൾ​ പ്രഖ്യാപിച്ചത്​. ധനകാര്യമന്ത്രാലയവും​ സൗദി ഡാറ്റ ആൻഡ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെയും സഹായത്തോടെയാണ്​ പദ്ധതി നടപ്പാക്കുക. നിലവിലുള്ള പിഴകളെല്ലാം ആറ് മാസത്തിനുള്ളിൽ തന്നെ അടച്ചു തീർക്കണം. ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം.

എന്നാൽ പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. പിഴ അടച്ചില്ലെങ്കിൽ ഇനി മുതൽ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമ നടപടികളും നടപ്പാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Read Also- അബുദാബി ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടി; മത, സാംസ്കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലായി 'ഒംസിയത്ത്'

ആറ് ഡെലിവറി, ട്രാവൽ ആപ്പുകൾക്ക് വിലക്ക്; നടപടി നിയമങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന്

റിയാദ്: നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഡെലിവറി, ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന ആറ് ആപ്പുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തലാക്കിയതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രകൾക്കുള്ള രണ്ട് ആപ്പുകളുടെയും ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനുള്ള നാല് ആപ്പുകളുടെയും പ്രവർത്തനമാണ് തടഞ്ഞത്. 

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാജ്യത്ത് ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ആപ്പുകൾക്ക് ആവശ്യമായ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണം തുടരുമെന്ന് അതോറിറ്റി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ