സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 12 പേർ കൂടി മരിച്ചു

Published : May 21, 2020, 09:39 PM IST
സൗദി  അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 12 പേർ കൂടി മരിച്ചു

Synopsis

28,686  ആളുകളാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച 2,562 പേരാണ് പുതിതായി സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 36,040 ആയി. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു സൗദി പൗരനും വിദേശരാജ്യക്കാരുമടക്കം 12 പേർ മരിച്ചു. ഇതിൽ എട്ടുപേർ ജിദ്ദയിലും നാലു പേർ മക്കയിലുമാണ്  മരിച്ചത്. 45 നും 87 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 351 ആയി. ചികിത്സയിൽ കഴിയുന്നതിൽ 281 പേർ ഗുരുതരാവസ്ഥയിലാണ്. 

28,686  ആളുകളാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച 2,562 പേരാണ് പുതിതായി സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 36,040 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2532 ആളുകളിലാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 65077 ആയി. 

പുതിയ രോഗികൾ: റിയാദ് - 714, ജിദ്ദ - 390, മക്ക - 299, മദീന - 193, ബുറൈദ - 144, ഹുഫൂഫ് - 141, ദമ്മാം - 86, ദറഇയ - 61, ജുബൈൽ - 58, ഖോബാർ - 54, ദഹ്റാൻ - 52, തബൂക്ക് - 51, ത്വാഇഫ് - 50, ദുബ - 30,  യാംബു - 16, ഖത്വീഫ് - 15, ബേയ്ഷ് - 12, അഹദ് റുഫൈദ - 10, ഖുലൈസ് - 9, അൽജഫർ - 8, നജ്റാൻ - 8, ഖമീസ് മുശൈത് - 7, അഖീഖ് - 7, മഹായിൽ - 6, ബീഷ - 6, അൽഖർജ് - 6,  റിജാൽ അൽമ - 5, അയൂൻ അൽജുവ - 5, ഹാഇൽ - 5, ഹുത്ത സുദൈർ - 5, അബഹ - 4, അൽഖഫ്ജി - 4, അൽസഹൻ - 4, അൽബത്ഹ - 3, സഫ്വ - 3, ഉനൈസ - 3, ഉമ്മു അൽദൂം - 3,  വാദി ദവാസിർ - 3, ദവാദ്മി - 3, മുസാഹ്മിയ - 3, ദഹ്റാൻ അൽജനുബ് - 2, നാരിയ - 2, അൽബദാഇ - 2, അൽബഷായിർ - 2, മൈസാൻ - 2, റാബിഗ് - 2, അൽവജ്ഹ് - 2, സാംത - 2, സബ്യ -  2, അൽഗൂസ് - 2, ഹുത്ത ബനീ തമീം - 2, അൽദിലം - 2, റുവൈദ അൽഅർദ - 2, ശഖ്റ - 2, അൽഖുവയ്യ - 2, അബ്ഖൈഖ് - 1, വാദി അൽഫറഅ - 1, മഹദ് അൽദഹബ് - 1, തത്ലീത് - 1,  അൽഖറഇ - 1, അൽബാഹ - 1, അൽഗാര - 1, ബൽജുറഷി - 1, അൽഅർദ - 1, തുവാൽ - 1, ഖുൻഫുദ - 1, ശറൂറ - 1, മനാഫ അൽഹുദൈദ - 1, താദിഖ് - 1, അൽറയീൻ - 1, സാജർ - 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ