സൗദിയിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആകെ രോഗികളുടെ എണ്ണം 133 ആയി

Published : Mar 17, 2020, 06:26 PM IST
സൗദിയിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആകെ രോഗികളുടെ എണ്ണം 133 ആയി

Synopsis

ഒരു അഫ്ഗാനിസ്ഥാന്‍ പൗരൻ, വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്മാർ എന്നിവര്‍ക്കാണ് റിയാദില്‍ രോഗബാധ. മക്കയില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഒരാള്‍ ഈജിപ്ഷ്യന്‍ പൗരനാണ്. രണ്ടാമത്തെയാള്‍ തുര്‍ക്കിയില്‍ നിന്നെത്തിയ സൗദി പൗരനും. 

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും 15 പേർക്ക് കൂടി കൊവിഡ് 19 ബാധിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 133 ആയി. തിങ്കളാഴ്ചയാണ് 15 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശികളും ബാക്കിയുള്ളവര്‍ സൗദി പൗരന്മാരുമാണ്. ഇതിൽ അഞ്ച് പേർ ജിദ്ദയിലാണ്.  

ഒരു അഫ്ഗാനിസ്ഥാന്‍ പൗരൻ, വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്മാർ എന്നിവര്‍ക്കാണ് റിയാദില്‍ രോഗബാധ. മക്കയില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഒരാള്‍ ഈജിപ്ഷ്യന്‍ പൗരനാണ്. രണ്ടാമത്തെയാള്‍ തുര്‍ക്കിയില്‍ നിന്നെത്തിയ സൗദി പൗരനും. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലും ദഹ്റാനിലും ജിസാനിലും ഓരോ  കേസുകളും സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആറു പേര്‍ രോഗമുക്തരായിരുന്നു. 

സൗദി അറേബ്യയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ച 133 പേരിൽ 73 പേർ സൗദി പൗരന്മാരാണ്.  ഈജിപ്ഷ്യൻ പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്, 49 ഈജിപ്തുകാര്‍ ചികിത്സയിലുണ്ട്. രണ്ട് അമേരിക്കക്കാർ, രണ്ട് ബഹ്റൈനികൾ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബംഗ്ലാദേശ്,  സ്പെയിൻ, ഫ്രാന്‍സ്, ലബനോന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് ഐസൊലോഷനിൽ കഴിയുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ