സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല, ഈദുൽ ഫിത്വർ വെള്ളിയാഴ്ച

Published : Mar 18, 2026, 09:25 PM IST
eid al fitr

Synopsis

സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഈദുൽ ഫിത്വർ വെള്ളിയാഴ്ച ആഘോഷിക്കും. സുദൈർ, തുമൈർ തുടങ്ങിയ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിൽ ആകാശം മേഘാവൃതമായതിനാൽ ചന്ദ്രക്കല കാണാനായില്ല.  

റിയാദ്: സൗദി അറേബ്യയിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്വർ വെള്ളിയാഴ്ചയായിരിക്കും. മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ച് ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളിൽ നിരീക്ഷണം നടന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ശവ്വാൽ ഒന്ന് എന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈർ, തുമൈർ എന്നിവിടങ്ങളിൽ വൈകുന്നേരം മുതൽ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാൽ ആകാശം മേഘാവൃതമായതിനാൽ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകർ അറിയിച്ചു.നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും സൗദി റോയൽ കോർട്ടിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. റമദാൻ 30 പൂർത്തിയാകുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ വെള്ളിയാഴ്ചയാകും പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലെ കാര്യം നാളെ അറിയാം
കനത്ത മഴ മുന്നറിയിപ്പ്; സൗദിയിൽ പെരുന്നാൾ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി