
റിയാദ്: സൗദി അറേബ്യയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ സൈനികരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളില്‍ പ്രതികളായ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി. ഹുസൈന്‍ അലി മുഹൈശി, ഫാദില്‍ സകി അന്‍സീഫ്, സകരിയ്യ മുഹൈശി എന്നീ സൗദി പൗരന്മാരുടെ വധശക്ഷയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭീകര സംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക, സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുക, ഭീകരവാദികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കുക, ആയുധങ്ങള്‍ ശേഖരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഈ കേസുകള്‍ക്ക് പറമെ ഒരാള്‍ സ്‍ത്രീ പീഡന കേസിലും, ഒരാളെ പിടിച്ചുവെച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച കേസില്‍ മറ്റൊരാളും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കേസുകളില്‍ വിചാരണ നടത്തിയ കിഴക്കന്‍ പ്രവിശ്യയിലെ ക്രിമിനല്‍ കോടതി മൂന്ന് പേര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ കോടതികള്‍ വിധി ശരിവെച്ചു. കേസിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം വിധി നടപ്പാക്കാന്‍ അടുത്തിടെ സൗദി ഭരണാധികാരിയുടെ ഉത്തരവും ലഭിച്ചു. ഇതേ തുടര്‍ന്ന് ഞായറാഴ്ച രാവിലെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam