
റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) പിഴ ഒഴിവാക്കൽ ആറ് മാസത്തേക്ക് കൂടി നീട്ടി. രാജ്യത്തെ വാണിജ്യസ്ഥാപനങ്ങൾക്ക് നികുതി സംവിധാനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പലവിധ പിഴകൾ ഒഴിവാക്കാൻ നിശ്ചയിച്ചിരുന്ന കാലയളവ് ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി ഇളവ് സമയപരിധി ഡിസംബർ 31 വരെ ആറ് മാസത്തേക്ക് നീട്ടിയത്.
വാറ്റ് റിട്ടേണുകളുടെ തിരുത്തൽ, ഇലക്ട്രോണിക് ഇൻവോയ്‌സിങ് സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫീൽഡ് നിയന്ത്രണ ലംഘനങ്ങൾ, നികുതി പൊതുവ്യവസ്ഥാ ലംഘനം, നികുതി സംവിധാനങ്ങളിലെ രജിസ്ട്രേഷൻ വൈകിപ്പിക്കൽ, വൈകിയുള്ള പേയ്‌മെൻ്റ്, നികുതി സംവിധാനങ്ങളിൽ റിട്ടേണുകൾ വൈകി സമർപ്പിക്കൽ എന്നീ ഇനങ്ങളിൽ ഒടുക്കേണ്ട പിഴകളിൽനിന്ന് നികുതിദായകരെ ഒഴിവാക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന ഇളവുകാലമാണ് ഇത്. പുതിയ കാലയളവിനുള്ളിൽ പദവി ശരിയാക്കാൻ എല്ലാ സ്ഥാപനങ്ങളോടും അതോറിറ്റി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam