ഇന്‍റര്‍നാഷണല്‍ ട്രാൻസ്‌പോർട്ട് ഫോറത്തിൽ സൗദി അറേബ്യയ്ക്ക് അംഗത്വം

Published : May 24, 2024, 05:33 PM IST
ഇന്‍റര്‍നാഷണല്‍ ട്രാൻസ്‌പോർട്ട് ഫോറത്തിൽ സൗദി അറേബ്യയ്ക്ക് അംഗത്വം

Synopsis

ഭാവിയെ അടിസ്ഥാനമാക്കിയുള്ള ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയെ ഉയർന്ന ആഗോള തലത്തിൽ വികസിപ്പിക്കുന്നതിനുള്ള സൗദിയുടെ പങ്കിന്റെ സാക്ഷ്യമാണിത്.

റിയാദ്: ഇൻറർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറം (ഐ.ടി.എഫ്) കൗൺസിലിൽ സൗദി അറേബ്യ അംഗത്വം നേടി. ജർമൻ നഗരമായ ലീപ്‌സിഗിൽ നടന്ന ഇൻറർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറത്തിനോടനുബന്ധിച്ചാണിത്. നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തി ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ പ്രതിഫലിക്കുന്നതാണ് ഈ അംഗത്വമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനീയർ സ്വാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. 

ഭാവിയെ അടിസ്ഥാനമാക്കിയുള്ള ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയെ ഉയർന്ന ആഗോള തലത്തിൽ വികസിപ്പിക്കുന്നതിനുള്ള സൗദിയുടെ പങ്കിന്റെ സാക്ഷ്യമാണിത്. ഐ.ടി.എഫ് അംഗത്വത്തിൽ സൗദിയുടെ വിജയം ആഗോള ഗതാഗത മേഖലയിൽ അതിന്റെ സ്ഥാനം സ്ഥിരീകരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുന്ന നിയമനിർമ്മാണത്തിനും നിയന്ത്രണങ്ങൾക്കും സംഭാവന നൽകാൻ ഇത് സഹായിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Read Also - റഹീമിന്റെ മോചനത്തിനായുള്ള 34 കോടി രൂപയും ഇന്ത്യൻ എംബസിയിലെത്തി; തുടര്‍ നടപടിക്രമങ്ങള്‍ ഇങ്ങനെ

ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ 66 രാജ്യങ്ങളുടെ അംഗത്വമുള്ള ഇൻറർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറം (ഐ.ടി.എഫ്) കൗൺസിൽ സ്ഥാപിതമായത് 2006 ൽ ആണ്. ആഗോള തലത്തിൽ എല്ലാ ഗതാഗത മാർഗ്ഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരേയൊരു സ്ഥാപനമാണിത്. അന്താരാഷ്ട്ര ഗതാഗത നയങ്ങൾക്കായി മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതിനും സാമ്പത്തിക വളർച്ചയിലും പാരിസ്ഥിതിക സുസ്ഥിരതയിലും ഗതാഗതത്തിന്റെ പങ്ക് വർധിപ്പിക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.

(ഫോട്ടോ: ജർമൻ നഗരമായ ലീപ്‌സിഗിൽ നടന്ന ഇൻറർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറത്തിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനീയർ സ്വാലിഹ് ബിൻ നാസർ അൽജാസർ.)

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട