
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 458 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ 633 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 799,435 ആയി. ആകെ രോഗമുക്തരുടെ എണ്ണം 783,451 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,219 ആയി.
നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 6,765 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 133 പേരാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,001 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.
റിയാദ് - 143, ജിദ്ദ - 64, ദമ്മാം - 39, മക്ക - 24, മദീന - 22, അബഹ - 12, ത്വാഇഫ് - 10, അൽബാഹ - 9, ദഹ്റാൻ - 8, ബുറൈദ - 7, ജീസാൻ - 7, ഹാഇൽ - 6, തബൂക്ക് - 5, ഖോബാർ - 5, ഖമീസ് മുശൈത്ത് - 4, ഉനൈസ - 4, ജുബൈൽ - 4, നജ്റാൻ - 3, യാംബു - 3, സാറാത്ത് ഉബൈദ - 3, സാംത - 3, ഖർജ് - 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‍തത്.
Read also: യുഎഇയില്‍ 1,666 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ പുതിയ മരണങ്ങളില്ല
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam