Saudi Covid Report: സൗദി അറേബ്യയിൽ 841 പേർക്ക് കൂടി കൊവിഡ്; ഇന്ന് ഒരു മരണം

Published : Feb 22, 2022, 10:56 PM IST
Saudi Covid Report: സൗദി അറേബ്യയിൽ 841 പേർക്ക് കൂടി കൊവിഡ്; ഇന്ന് ഒരു മരണം

Synopsis

രോഗബാധിതരിൽ 16,736 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 764 പേരുടെ നില ഗുരുതരം. ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (Covid Death) റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 841 പേർക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ (New covid cases) സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 1,922 പേർ സുഖം പ്രാപിച്ചതായി (Covid Recoveries) ആരോഗ്യ മന്ത്രാലയം (Ministry of Health) അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം (Total covid cases) 7,41,237 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,15,514 ആയി ഉയർന്നു. ആകെ മരണസംഖ്യ 8,987 ആയി. 

രോഗബാധിതരിൽ 16,736 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 764 പേരുടെ നില ഗുരുതരം. ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.52 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി. 24 മണിക്കൂറിനിടെ 79,711 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. 

Read also:  യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 626 പേര്‍ക്ക്; ഒരു മരണം

റിയാദ് - 229, ജിദ്ദ - 62, ദമ്മാം - 60, ഹുഫൂഫ് - 31, ജിസാൻ - 26, മദീന - 24, മക്ക - 22 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,03,73,391 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,58,80,999 എണ്ണം ആദ്യ ഡോസും 2,40,88,245 എണ്ണം രണ്ടാം ഡോസും 1,04,04,147 എണ്ണം ബൂസ്റ്റർ ഡോസുമാണ്.


റിയാദ്: ജിസാൻ കിങ് അബ്ദുല്ല എയർപോർട്ടിന് (King Abdullah bin Abdulaziz Airport, Jizan) നേരെ ഡ്രോൺ ആക്രമണം (Drone attack) നടത്തിയതിനു പിന്നാലെ യമനിൽ ഹൂതികളുടെ (Houthi Rebels) സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അറബ് സഖ്യസേന (Arab coalition forces) ശക്തമായ വ്യോമാക്രമണങ്ങൾ ആരംഭിച്ചു. ഭീഷണി കണക്കിലെടുത്ത് അൽ ബൈദായിൽ (Al-Bayda governorate) ഹൂതികളുടെ സൈനിക ലക്ഷ്യങ്ങൾ വ്യോമാക്രമണങ്ങളിലൂടെ തകർക്കുകയായിരുന്നു. 

സാധാരണക്കാരായ ജനങ്ങള്‍ക്ക് സംരക്ഷണം നൽകുന്നതിന് ഹൂതികളെ ലക്ഷ്യമിട്ട് വ്യാപകമായ വ്യോമാക്രമണങ്ങൾ തുടരുമെന്നും സഖ്യസേനാ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ജിസാൻ എയർപോർട്ടിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. നാലു പേർക്ക് പരിക്കേറ്റെന്നാണ് സഖ്യസേന ആദ്യം അറിയിച്ചത്. വിവിധ രാജ്യക്കാരായ 16 പേർക്ക് പരിക്കേറ്റതായി സഖ്യസേന പിന്നീട് അറിയിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നു യാത്രക്കാരുടെ നില ഗുരുതരമാണ്. 

യമനിലെ സൻആ എയർപോർട്ടിൽ നിന്ന് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഹൂതികൾ പതിവാക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടിൽ ഒതുങ്ങിനിന്ന് സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ശക്തമായ നടപടികൾ സ്വീകരിക്കും. ജിസാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാപകമായ സൈനിക നടപടിക്ക് ഒരുക്കങ്ങൾ നടത്തിവരികയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമങ്ങളുടെ അനന്തര ഫലം ഹൂതികൾ അനുഭവിക്കും. ബലപ്രയോഗത്തിന്‍റെയും സൈനിക നടപടിയുടെയും ഭാഷ മാത്രമേ ഹൂതികൾക്ക് മനസിലാവുകയുള്ളൂവെന്നും സഖ്യസേനാ വൃത്തങ്ങൾ വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി